21 November Wednesday
സ്വർണവും പണവും ബൈക്കും മോഷ്ടിച്ചു

വീടുകൾ കുത്തിത്തുറന്ന് വ്യാപക മോഷണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
ഏറ്റുമാനൂർ 
എസ്എച്ച് മൗണ്ട് വാട്ടർ ടാങ്കിനുസമീപം മൂന്ന് വീടുകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. സ്വർണ്ണം, പണം, ബൈക്ക് എന്നിവ മോഷ്ടിക്കപ്പെട്ടു. ചിറപ്പുരയിടത്തിൽ സൈമൺ ചാക്കോ, കൊട്ടാരപറമ്പിൽ കെ ആർ ജോസ‌്മോൻ, തൈത്തറയിൽ ആന്റണി എന്നിവരുടെ വീടുകളിലാണ് തിങ്കളാഴ്ച അർധരാത്രിയിൽ മോഷണം നടന്നത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ചിറയ്ക്കൽ ജോബിന്റെ  ബൈക്കും മോഷ്ടിച്ചു. മോഷണസമയത്ത് മൂന്ന് വീടുകളിലും ആൾതാമസമില്ലായിരുന്നു. 
സൈമൺ ചാക്കോയുടെ വീടിന്റെ വാതിൽ പൊളിച്ചാണ് മോഷണസംഘം വീടിനുള്ളിൽ കയറി അലമാരകൾ കുത്തിത്തുറന്നത‌്. ഈ വീട്ടിൽ സിസി ടിവി സംവിധാനമുണ്ടായിരുന്നു. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെഷീനും സെറ്റ് ഓഫ് ബോക്സും മോഷണസംഘം കവർന്നു. സമീപത്തെ ജോസ‌്മോന്റെ വീട്ടിൽനിന്ന് അലമാരയിൽ സൂക്ഷിച്ച മകൾ ജസ്മിയുടെ മൂന്ന് ജോഡി കമ്മലും ഭാര്യ മഞ്ചുവിന്റെ മിന്നും 
10000 രൂപയും കവർന്നു. സമീപത്തെ ആന്റണിയുടെ വീട്ടിൽ കുടുക്കയിൽ സൂക്ഷിച്ച രണ്ടായിരത്തിലധികം രൂപയും മൂന്ന് വാച്ചുകളും മോഷ്ടിച്ചു. ഡിവൈഎസ‌്പി ആർ ശ്രീകുമാർ, ഗാന്ധിനഗർ എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top