15 October Monday

ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ അകലമുണ്ടാകരുത്: മന്ത്രി ഇ ചന്ദ്രശേഖരൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

കോട്ടയം

സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായി പ്രവർത്തിക്ക ണമെന്നും, ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ അകലം ഉണ്ടാകരുതെന്നും മന്ത്രി ഇ  ചന്ദ്രശേഖരൻ പറഞ്ഞു. പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും താൽപര്യങ്ങൾ സംരക്ഷിക്കാനുമാണ് ഉദ്യോഗസ്ഥരുടെ ജോലി സാഹചര്യം മെച്ചപ്പെട്ടതാക്കുന്നത്. ഇത് പ്രതിഫലിക്കുന്ന സമീപനം ജീവനക്കാർ സ്വീകരിക്കണം. ജനങ്ങളോട് ഔദാര്യം പറ്റുന്നവരെപോലെ പെരുമാറരുത്. അവർക്കു നൽകേണ്ട സേവനങ്ങൾ യഥാസമയം കാലതാമസമില്ലാതെ മുഷിപ്പിക്കാതെ നൽകണമെന്നും അദ്ദേഹം പറഞ്ഞു.  മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടാനുള്ള പ്ലാവിൻ തൈ മന്ത്രി തഹസിൽദാർക്ക് കൈമാറി. 

ഡോ. എൻ ജയരാജ് എംഎൽഎ അധ്യക്ഷനായി. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലൻ നായർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാ ശ്രീധർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശശികല നായർ തുടങ്ങിയവർ സംസാരിച്ചു. കലക്ടർ ഡോ. ബി എസ് തിരുമേനി സ്വാഗതവും തഹസിൽദാർ ജോസ് ജോർജ് നന്ദിയും പറഞ്ഞു.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top