16 October Tuesday

അജീഷ‌് വിശ്വനാഥനെ അനുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
കോട്ടയം
എസ്എഫ്ഐ പ്രവർത്തകനും കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാംവർഷ പ്രീഡിഗ്രി വിദ്യാർഥിയുമായിരുന്ന അജീഷ് വിശ്വനാഥന്റെ 26﹣ാമത് അനുസ്മരണ ദിനം എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. തിരുനക്കര മോട്ടോർ ഓഫീസ് പരിസരത്ത്നിന്ന് പ്രകടനവും സിഎംഎസ് കോളേജ് ജങ‌്ഷനിലുള്ള  സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. തുടർന്ന് ചേർന്ന അനുസ്മരണ യോഗം എസ്എഫഎഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി പി ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം എസ് ദീപക് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം അരുൺ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് ദയ സാബു നന്ദിയും പറഞ്ഞു. ഒന്നാംവർഷ പ്രീഡിഗ്രി വിദ്യാർഥികളിൽനിന്ന് 
ഗുണ്ടാപിരിവും റാഗിങ്ങും നടത്തുകയും ചെയ്ത എബിവിപിക്കാരുടെ നടപടി എസ്എഫ്ഐ പ്രവർത്തകർ ചോദ്യംചെയ്തിരുന്നു. ഇതിനെ തുടർന്ന് പുറത്തുനിന്നെത്തിയ ആർഎസ്എസ്‐എബിവിപി ക്രിമിനലുകൾ ക്യാമ്പസിൽ അക്രമം നടത്തുകയും അജീഷിനെ ആക്രമിയ്ക്കുകമായിരുന്നു.  നെഞ്ചിൽ ഇരുമ്പ് ദണ്ഡിന് അടിയേറ്റ് ബോധരഹിതനായി വീണ അജീഷിനെ ഉടൻ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഗസ്ത് ഒമ്പതിന് അജീഷിന്റെ ജീവൻ പൊലിഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top