25 September Tuesday

വി കെ വിസ്മയയ്ക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ചങ്ങനാശേരി അസംപ്ഷൻ കോളേജ് വിദ്യാർഥി വി കെ വിസ്മയയെ മന്ത്രി മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ വേദിയിലേക്ക് ആനയിക്കുന്നു

 

 
ചങ്ങനാശേരി
എഷ്യൻ ഗെയിംസിൽ  റിലേയിൽ സ്വർണമെഡൽ നേടിയ ചങ്ങനാശേരി അസംപ്ഷൻ കോളേജ് വിദ്യാർഥി വി കെ വിസ്മയയ്ക്ക് മാതൃവിദ്യാലയമായ ചങ്ങനാശേരി അസംപ്ഷൻ കോളജിൽ ആവേശകരമായ സ്വീകരണം നൽകി. പോപ് ജോൺ പോൾ രണ്ടാമൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നാടിന്റെ അഭിമാനം വാനോളം ഉയർത്തിയ വിസ്മയയ‌്ക്ക് കോളേജ് പ്രൗഢ സ്വീകരണം നല്കിയത്. ചടങ്ങിൽ മന്ത്രി മാത്യു ടി തോമസും സി എഫ് തോമസ് എംഎൽഎയും ചേർന്ന് കോളേജിനുവേണ്ടി താരത്തെ പൊന്നാടയണിച്ച‌് സമ്മാനം കൈമാറി.
സ്വീകരണ സമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനംചെയ്തു. വിസ്മയയ്ക്ക് വീട് നിർമ്മിച്ചു നൽകുന്നതിനും ജോലി ഉറപ്പാക്കുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവപൂർണ്ണമായ സമീപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 കോളജ് മാനേജർ റവ. ഡോ. ഫിലിപ്‌സ് വടക്കേക്കളം അധ്യക്ഷനായി. സി എഫ് തോമസ് എംഎൽഎ, നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, എം ജി  സർവകലാശാല സിൻഡിക്കറ്റംഗം പ്രൊഫ. ടോമിച്ചൻ ജോസഫ്, എം ജി സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ.  ബിനു ജോർജ് വർഗീസ്, സംസ്ഥാന അത്‌ലറ്റിക്‌സ് ഫെഡറേഷൻ സെക്രട്ടറി പ്രൊഫ. പി ഐ ബാബു, എസ്ബി കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. റെജി പനതോട്ടം, കോളേജ് പ്രിൻസിപ്പൽ സി. ചെറുകുസുമം, ജോസഫ് എബ്രഹാം, പ്രൊഫ. മഞ്ജുലിൻ ജേക്കബ്, സാന്ദ്ര തെരേസ്, കായികവിഭാഗം മേധാവി സുജ മേരി ജോർജ്, ഡോ. ജിമ്മി ജോസഫ് എന്നിവർ സംസാരിച്ചു. 
ഏഷ്യൻ ഗെയിംസ‌് ഇന്ത്യൻ അത്‌ലറ്റിക് ടീം ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ, ബ്രിക്‌സ് ഗെയിംസിൽ വോളിബോളിൽ വെള്ളി മെഡൽ നേടിയ ടീമംഗമായ എൻ എസ് ശരണ്യ, ഏഷ്യൻ വോളിബോൾ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അന്നമാത്യു, വിസ്മമയുടെ പരിശീലകനായ കേരള സ്‌പോർട്‌സ് കൗൺസിൽ ചീഫ് അത്‌ലറ്റിക് കോച്ച് സി വിനയചന്ദ്രൻ, പി പി പോൾ, രാജു പോൾ, വോളിബോൾ കോച്ച് വി അനിൽകുമാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top