12 December Wednesday
പുണ്യം പൂങ്കാവനം

ജർമനായാലെന്താ; ഇവർ ‘പുലിയല്ലേ’

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

എരുമേലിയിൽ പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചീകരണ പരിപാടിയിൽ പങ്കെടുക്കുന്ന വിദേശ വനിതകൾ

എരുമേലി 
കേരളം കാണാൻ ചുറ്റിയടിച്ച ജർമൻ വനിതകൾ കണ്ടതിലേറെയും വഴിയോരങ്ങളിലെ ചവറുകൂനകൾ ആയിരുന്നു. എന്നാൽ എരുമേലിയിൽ അയ്യപ്പന്മാർ പേട്ടതുള്ളുന്നത് കാണിക്കാനായി ഡ്രൈവർ നിർബന്ധിച്ചു കൊണ്ടു വന്നപ്പോൾ കണ്ട കാഴ്ചകളുടെ ക്ലൈമാക്സ്‌ ശുഭകരമായി. കാക്കിയണിഞ്ഞ പോലീസുകാർ വഴിയോരങ്ങൾ വൃത്തിയാക്കുന്ന കാഴ്ച കേരളമങ്ങോളം ചുറ്റിയിട്ടും അവർ കണ്ടത് ഇങ്ങ് എരുമേലിയിൽ. പിന്നെ ഒട്ടും മടിച്ചില്ല. കാറിൽ നിന്നും ചാടിയിറങ്ങി പോലീസുകാർക്കൊപ്പം കൂടി. ചപ്പും ചവറുമൊക്കെ പെറുക്കി മാറ്റി ഏറെ സമയം എരുമേലിയിൽ ചെലവിട്ടിട്ടാണ് ജർമൻ വനിതകൾ  മടങ്ങിയത്. ശബരിമലയിലും എരുമേലിയിലും വിജയകരമായ ശുചിത്വ പരിപാലന പരിപാടിയായ പുണ്യം പൂങ്കാവനം പദ്ധതിയുടെ ശുചീകരണത്തിലാണ് വിദേശികളുടെ പങ്കാളിത്തം ശ്രദ്ധേയമായത്. പൊലീസുകാർക്ക് ഇവരുടെ പങ്കാളിത്തം ആവേശകരമായ അനുഭവമായിരുന്നു. വിദേശികൾ നൽകിയ പിന്തുണയും പങ്കാളിത്തവും ഹസ്തദാനവും വലിയ അംഗീകാരമായിരുന്നെന്ന് പൊലീസുകാർ പറഞ്ഞു. ശുചീകരണത്തിന് പദ്ധതി അസി. സ്പെഷ്യൽ ഓഫീസർ ഡിവൈഎസ‌്പി സി കെ അബ്ദുൽ റഹീം ഉദ‌്ഘാടനം നിർവഹിച്ചു. സിഐ ടി ഡി സുനിൽകുമാർ, എസ്ഐ ശ്രീജിത്ത്‌, എഎസ്ഐ ഷിബു എന്നിവർ നേതൃത്വം നൽകി. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top