Top
20
Monday, November 2017
About UsE-Paper

ചകിരി സംഭരണത്തില്‍ സ്വയം പര്യാപ്തത വേണം: മന്ത്രി ടി എം തോമസ് ഐസക്

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

 വൈക്കം > ചകിരി സംഭരണത്തില്‍ സ്വയം പര്യാപ്തത നേടിയാല്‍ മാത്രമേ കയര്‍ വ്യവസായ മേഖലയെ സംരക്ഷിക്കാനാകൂ എന്ന് മന്ത്രി ടി എം തോസ് ഐസക് പറഞ്ഞു. ഇതിനായി നാളികേരസംഘങ്ങളില്‍നിന്നും നാളികേര ഉല്‍പാദന മേഖലകളില്‍നിന്നും തൊണ്ട് സംഭരിക്കാന്‍ അതത് കയര്‍ വ്യവസായ സംഘങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്കിലെ കയര്‍ വ്യവസായ സഹകരണസംഘങ്ങള്‍ക്ക് ഇലക്ട്രോണിക്ക് റാട്ടുകളും ഡീഫൈബറിങ് മെഷീനുകളും പ്രവര്‍ത്തന മൂലധനവും അടക്കമുള്ളവയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 500 കോടി തൊണ്ട് കേരളത്തില്‍ സ്വന്തമായി ഉണ്ടെങ്കിലും അത് കയര്‍ വ്യവസായ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് ചകിരി ഇറക്കുമതി ചെയ്ത് വ്യവസായ മേഖലയെ പിടിച്ചുനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തൊണ്ട് സംഭരണം ഉറപ്പാക്കിയാല്‍ സംഘങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ മെഷിനറികളും, ഷെഡും, വൈദ്യുതി സംവിധാനങ്ങളും നല്‍കും. സംഘം പ്രവര്‍ത്തകരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടേയും കൂട്ടായ പ്രവര്‍ത്തനമുണ്ടായാല്‍ കയര്‍മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. 21 കയര്‍ സംഘങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ സി കെ ആശ എംഎല്‍എ അധ്യക്ഷയായി. സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് ചെയര്‍മാന്‍ കെ പ്രസാദ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ഇന്ദിരാദേവി, മാനേജിങ് ഡയറക്ടര്‍ പി വി ശശീന്ദ്രന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി സുഗതന്‍, കെ കെ രഞ്ജിത്ത്, കയര്‍ തൊഴിലാളി യൂണിയന്‍ സിഐടിയു ജനറല്‍ സെക്രട്ടറി കെ എസ് വേണുഗോപാല്‍, അഡ്വ. വി വി സത്യന്‍, എം കെ ശീമോന്‍, കെ ബി രമ, അക്കരപ്പാടം ശശി, എം ഡി ബാബുരാജ്, എസ് സുധാവര്‍മ്മ എന്നിവര്‍ സംസാരിച്ചു.

 

 

Related News

കൂടുതൽ വാർത്തകൾ »