13 November Tuesday
ഇന്ധനവില വർധന

ഓട്ടോ‐ ടാക്സി തൊഴിലാളി ധർണ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
കോട്ടയം
ഇന്ധനവില അനുദിനം വർധിക്കാൻ സാചചര്യമൊരുക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഓട്ടോ‐ ടാക്സി തൊഴിലാളികൾ സിഐടിയു നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തും.  ബുധനാഴ്ച രാവിലെ 10.30നാണ‌് ധർണ. സിഐടിയു ജില്ലാ സെക്രട്ടറി ടി ആർരഘുനാഥൻ ഉദ്ഘാടനം ചെയ്യും. പെട്രോൾ ‐ഡീസൽ വിലവർധന തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അനിയന്ത്രിതമായ ഈ വിലവർധന നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ നടത്തുന്ന ധർണയിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് കോട്ടയം ഡിസ്ട്രിക്ട‌് ഓട്ടോറിക്ഷ&ടാക്സി‐ലൈറ്റ് മോട്ടോർ വർക്കേഴ്സ് അസ്സോസിയേഷൻ(സിഐടിയു) സെക്രട്ടറി എ വി റസ്സൽ അഭ്യർഥിച്ചു. രാവിലെ 10ന‌് തിരുനക്കര മോട്ടോർ തൊഴിലാളി ഓഫീസ് പരസിരത്തുനിന്ന‌് പ്രകടനം ആരംഭിക്കും.
പ്രധാന വാർത്തകൾ
Top