16 November Friday

റെയിൽവേ ശുചീകരണ തൊഴിലാളികളുടെ പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

 

 
കോട്ടയം
റെയിൽവേ ശുചീകരണ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്. കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് റെയിൽവേ കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയത്. കൂലി ലഭിക്കാത്തതിനെ തുടർന്ന് 35 തൊഴിലാളികളാണ് കഷ്ടത്തിലായത്. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷൻ കവാടത്തിനുമുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വർഗീസ് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ് സംസാരിച്ചു. ഇതിനിടെ കരാറുകാരനുമായി ചർച്ചയ്ക്ക് ശ്രമങ്ങൾ നടക്കുന്നതായി യൂണിയൻ ജില്ലാ പ്രസിഡന്റ് എ പി സെബാസ്റ്റ്യനും സെക്രട്ടറി പി ഐ ബോസും അറിയിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top