11 December Tuesday

പാമ്പാടി സഹ‌. ബാങ്ക‌് വാർഷിക ലാഭം പൂർണമായി ദുരിതാശ്വാസത്തിന‌്

വെബ് ഡെസ്‌ക്‌Updated: Monday Oct 1, 2018
പാമ്പാടി 
പാമ്പാടി സർവീസ് സഹകരണ ബാങ്കിലെ കഴിഞ്ഞ വർഷത്തെ വാർഷിക ലാഭം പൂർണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുവാൻ പൊതുയോഗം ഐകകണ‌്ഠ്യേന തീരുമാനിച്ചു. 
വാർഷിക ലാഭം അംഗങ്ങൾക്ക് വീതിച്ചുനൽകാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന നിർദേശം അധ്യക്ഷനായ ബാങ്ക് പ്രസിഡന്റ‌് അഡ്വ. റെജി സഖറിയയാണ് അവതരിപ്പിച്ചത് യോഗത്തിൽ പങ്കെടുത്ത 250ഓളം സഹകാരികളും കൈയടിച്ചു പാസാക്കുകയായിരുന്നു.18 ലക്ഷം രൂപയാണ് നൽകുക. 
ബാങ്ക് ഭരണസമിതി അംഗങ്ങളായ സി എം മാത്യു കെ എൻ വിശ്വനാഥൻനായർ, ലീലാമണി ബാലകൃഷ്ണൻ. മുൻ ഭരണസമിതി അംഗങ്ങളായ കെ കെ മത്തായി, കെ പി ഗോപാലകൃഷ്ണൻനായർ, ഡോ. ഐസക്ക് പാമ്പാടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് സിജു കെ ഐസക്ക്, ബാങ്ക് സെക്രട്ടറി ശോഭന എന്നിവർ സംസാരിച്ചു
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top