17 December Monday

മത്സ്യത്തൊഴിലാളികൾ കടലിൽ പോകും, ദുരിതബാധിതർക്കായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കരുനാഗപ്പള്ളി 

പ്രളയദുരന്തത്തിൽ കേരളത്തിന‌് കൈത്താങ്ങായ മത്സ്യത്തൊഴിലാളികൾ വീണ്ടും ദുരിതബാധിതർക്കായി കൈകോർക്കുന്നു. ആലപ്പാട്, ചെറിയഴീക്കൽ കരയോഗത്തിലെ മത്സ്യത്തൊഴിലാളികൾ ഒരുദിവസത്തെ വരുമാനം ദുരിതബാധിതർക്കായി നൽകുമെന്ന് കരയോഗം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെപ്തംബർ ആറിന് കടലിൽ പോകുന്ന യാനങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്നത്തെ  വരുമാനം സംഭാവനയായി നൽകുക.  മത്സ്യത്തൊഴിലാളികളുടെ പരിമിതമായ വരുമാനമാണെങ്കിലും, അത് നവകേരള സൃഷ്ടിക്ക് കൈത്താങ്ങാകുമെന്നു കരുതുന്നതായും ഭാരവാഹികൾ പറഞ്ഞു. കരയോഗത്തിന്റെ നേതൃത്വത്തിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളികളെയും യുവജനങ്ങളെയും വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ആർ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് പി സതീന്ദ്രൻ, ജെ മുരുകൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top