19 September Wednesday
20 ലിറ്റർ കുടിവെള്ളം 25 രൂപയ്ക്ക്

വേണാട് പ്യൂരിഫൈഡ് വാട്ടർ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018
 
കൊല്ലം
കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നഗരസഭയും കുടുംബശ്രീ മിത്ര ഗ്രൂപ്പും ചേർന്ന് വേണാട് പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ വിപണിയിലെത്തിക്കും. 20  ലിറ്റർ കുടിവെള്ളം 25 രൂപയ‌്ക്ക‌് ലഭ്യമാക്കും. നഗരസഭയിൽ സംഘടിപ്പിച്ച ചട
ങ്ങിൽ പദ്ധതി മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് 24 മണിക്കൂർ മീൻ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഐസ് ബോക്‌സുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. 
കൊല്ലത്തിന്റെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ പുതിയ സംരംഭത്തിനാകുമെന്ന് മന്ത്രി പറഞ്ഞു. 307 കോടി ചെലവിൽ നടപ്പാക്കുന്ന ഞാങ്കടവ് പദ്ധതി പോലെയുള്ളവ ജില്ലയുടെയാകെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 
ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് നഗരസഭ ഓഫീസ് പരിസരത്ത് കുടിവെള്ള പ്ലാന്റ് സ്ഥാപിച്ചത്. 25.5 ലക്ഷമാണ് പദ്ധതിച്ചെലവ്. കുടുംബശ്രീയിൽനിന്നു തെരഞ്ഞെടുത്ത അഞ്ച് വനിതകളെ ഉൾപ്പെടുത്തി രൂപീകരിച്ച മിത്ര ഗ്രൂപ്പിനാണ് നടത്തിപ്പ‌ു ചുമതല. 20 ലിറ്ററിന്റെ ക്യാനിനും ഡിസ്‌പെൻസറിനും 300 രൂപ മുൻകൂറായി അടച്ച് രജിസ്റ്റർ ചെയ്യണം. ക്യാൻ മാത്രം ലഭിക്കാൻ 180 രൂപയാണ് നിരക്ക്. 
ചടങ്ങിൽ മേയർ വി രാജേന്ദ്രബാബു അധ്യക്ഷനായി. എം നൗഷാദ് എംഎൽഎ മുഖ്യ
പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സ്റ്റാൻഡിങ‌് കമ്മിറ്റി അധ്യക്ഷരായ എം എ സത്താർ, ആനേപ്പിൽ ഡി സുജിത‌്, ചിന്ത എൽ സജിത‌്, വി എസ്  പ്രിയദർശൻ, ഷീബ ആന്റണി, ടി ആർ സന്തോഷ് കുമാർ, എസ് ഗീതാകുമാരി, നഗരസഭ സെക്രട്ടറി വി ആർ രാജു, അഡീഷണൽ സെക്രട്ടറി ആർ എസ് അനു, സിഡിഎസ് ജില്ലാ പ്രസിഡന്റ് ബീമ  എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top