ad
Deshabhimani

ഉമയനല്ലൂരില്‍ താജ്മഹല്‍ ശില്‍പം ഉയര്‍ന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 27, 2017, 06:17 PM | 0 min read

 കൊട്ടിയം > രാജ്മഹല്‍ നമ്മുടെ അഭിമാനം, ചരിത്രവും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പ്രചാരണത്തിന്റെ ഭാഗമായി ശില്‍പിയും ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കല്‍ താജ്മഹല്‍ ശില്‍പ്പം നിര്‍മിച്ചു. ലോക മഹാത്ഭുതമായ താജ്മഹലിന്റെ അടിയില്‍ തേജോ മഹാലയ എന്ന ക്ഷേത്രം ഉണ്ടായിരുന്നുവെന്നും താജ് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്നും വര്‍ഗീയശക്തികള്‍ ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുരോഗമന കലാസാഹിത്യസംഘം ഇത്തരമൊരു സമരപരിപാടി ആവിഷ്കരിച്ചത്. 

ഇന്ത്യ, പേര്‍ഷ്യ, മലേഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വ്യത്യസ്ത മതക്കാരായ ശില്‍പ്പികളും വിദഗ്ധരും തൊഴിലാളികളുമടങ്ങുന്ന ഇരുപതിനായിരത്തില്‍പ്പരം പേരുടെ രക്തവും വിയര്‍പ്പും ഉസ്താദ് ഈസ എന്ന ശില്‍പ്പിയുടെ നേതൃത്വവും ചേര്‍ന്നതാണ് താജ്മഹല്‍. ലോകത്തിലെ മൂന്നാമത്തെ ഈ ടൂറിസ്റ്റ് കേന്ദ്രം സംരക്ഷിക്കണം. ഈ ലക്ഷ്യത്തോടെ ബഹുജനാഭിപ്രായം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് താജ്മഹല്‍ശില്‍പ്പം ഉയര്‍ത്തിയത്. ഇത്തരം സംരംഭം ഇന്ത്യയിലാദ്യമാണ്. ശില്‍പി ബിജു ചക്കുവരയ്ക്കലിനെ മുന്‍ എംപി പി രാജേന്ദ്രന്‍ ആദരിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ ഉദ്ഘാടനംചെയ്തു. അഡ്വ. ഡി സുരേഷ്കുമാര്‍, അഡ്വ. കെ പി സജിനാഥ്, കെ സുകുമാരന്‍, എന്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു. അഡ്വ. ഉമയനല്ലൂര്‍ മോഹനന്‍ അധ്യക്ഷനായി. സി വി പ്രസന്നകുമാര്‍ സ്വാഗതവും ഇമാം ഹുസൈന്‍ നന്ദിയും പറഞ്ഞു. 
 
 
 
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home