നാദവര്‍ണങ്ങളില്‍ നാടിന്റെ സമാഗമം

കൊല്ലം > വര്‍ണ്ണം വിതറിയ ഞായറാഴ്ചയുടെ സായാഹ്നത്തെ സംഗീതത്തിന്റെ മധുരവും നൃത്തമണ്ഡപത്തിലെ നാദങ്ങളും കൊണ്ട് അയത്തില്‍ കവലയെ സമ്പുഷ്ടമാക്കി. താജ്മഹല്‍ നമ്മുടെ അഭിമാനം,ചരിത്രവും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐ എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലാകാരസംഗമം ചരിത്രമായി. ഒപ്പം കലാകാരുടെ സമാഗമവും.
കഥകളി ആചാര്യന്‍ ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള, കഥകളി സംഗീതജ്ഞന്‍ മാര്‍ഗി മോഹന്‍, ആദിനാട് ശശി, തൂലിക ബേബിക്കുട്ടന്‍, ഗോപകുമാര്‍ കല്‍ഹാരം, നാടക കലാകാരന്മാരായ കൊച്ചിന്‍ അമ്മിണി, തങ്കം ജോസ്, കെ കെ മണി, കൈനകരി തങ്കരാജ്, പി ജെ ഉണ്ണികൃഷ്ണന്‍, സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ ഗോവിന്ദരാജ്, ഡോ. ആനയടി ധനലക്ഷ്മി ശ്രീകുമാര്‍, കാഥികര്‍ ഇരവിപുരം ഭാസി, തേവര്‍തോട്ടം സുകുമാരന്‍, പ്രൊഫ. വി ഹര്‍ഷകുമാര്‍, ചിറക്കര സലിംകുമാര്‍, വസന്തകുമാര്‍ സാംബശിവന്‍, പട്ടംതുരുത്ത് വിലാസിനി, ഗായകരായ മുഖത്തല ശിവജി, ആശ്രാമം ഉണ്ണികൃഷ്ണന്‍, മാങ്കോട് ബിജു, ഗിത്താറിസറ്റ് രാജന്‍, പുനലൂര്‍ ബാലന്‍, കലാഭവന്‍ പ്രിന്‍സിപ്പല്‍ എസ് ആര്‍ ത്യാഗരാജന്‍, ശില്‍പ്പി ബിജു ചക്കുവരയ്ക്കല്‍, സ്വാതിതിരുനാള്‍ രേഖാ തങ്കച്ചി, കലാലയം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം അഞ്ജന, ഡോ. കടവൂര്‍ ശിവദാസന്‍, ശില്‍പ്പി നെടുമണ്‍കാവ് രാധാകൃഷ്ണന്‍, വിശ്വന്‍ കുടിക്കോട് തുടങ്ങി നൂറു കലാകാരന്മാരെ വേദിയില്‍ ആദരിച്ചു.
ആതിര ജി സുന്ദറും സംഘവും അവതരിപ്പിച്ച നൃത്തശില്‍പ്പം, പൂജയും സംഘവും അവതരിപ്പിച്ച കാവ്യനൃത്ത ശില്‍പ്പം എന്നിവ ശ്രദ്ധയാകര്‍ഷിച്ചു. അയത്തില്‍ പ്രസാദും സംഘവും അവതരിപ്പിച്ച ചെണ്ടവാദ്യം സംഗമത്തിന് മേളകൊഴുപ്പേകി. ജി ദേവരാജന്‍ സ്മൃതിഗാഥയുടെ സമൂഹഗാനവും ഗാനമേളയും അരങ്ങേറി. ആനയടി ധനലക്ഷ്മി ശ്രീകുമാറും ഗായകന്‍ ബിജു മാങ്കോട്, കൊല്ലം ശ്രീകല, ആശ്രാമം ഉണ്ണികൃഷ്ണന്‍, കോട്ടവട്ടം കുട്ടപ്പന്റെ നാടന്‍പാട്ട് എന്നിവ കലാസ്വാദകരുടെ മനം കവര്‍ന്നു. ഓള്‍ഡ് ഈസ് ഗോള്‍ഡ് താജുദീന്‍ അവതരിപ്പിച്ച മധുരിക്കും ഓര്‍മകളേ എന്ന ഗാനം ഹൃദ്യാനുഭവമായി.
ആവിഷ്കാര സ്വാതന്ത്യ്രത്തിനുനേരെയുള്ള കടന്നാക്രമണത്തിനെതിരെ കലാകാരന്മാര്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം ഡോ. സി ഉണ്ണികൃഷ്ണണ്‍ അവതരിപ്പിച്ചു. പുകസ ജില്ലാ സെക്രട്ടറി അഡ്വ. ഡി സുരേഷ്കുമാര്‍ താജ്മഹല്‍ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. കലാകാരന്മാര്‍ സംഗമദീപം പകര്‍ന്നു. അഡ്വ. കെ പി സജിനാഥ്, പ്രൊഫ. വി ഹര്‍ഷകുമാര്‍, ടി എന്‍ വിജയകൃഷ്ണന്‍, കെ സുകുമാരന്‍, ഗണപൂജാരി, ശശിധരന്‍, എന്‍ പി ജവഹര്‍, സി പി പ്രസന്നകുമാര്‍, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്‍കി. സിപിഐ എം ജില്ലാസെക്രട്ടറി കെ എന്‍ ബാലഗോപാല്‍, എം നൌഷാദ് എംഎല്‍എ എന്നിവര്‍ പ്രതിഭകളെ ആദരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എക്സ് ഏണസ്റ്റ് സ്വാഗതവും വി വിജയനാഥ് നന്ദിയും പറഞ്ഞു.










0 comments