22 September Saturday
പ്രളയ രക്ഷാദൗത്യം

മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ ആദരം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

കൊല്ലം

മഴക്കെടുതി രക്ഷാദൗത്യത്തിൽ പങ്കുചേർന്ന കൊല്ലം മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് തിരുവോണ നാളിൽ സർക്കാരിന്റെ ആദരം. ജില്ലാ ഭരണേേകന്ദ്രവും കൊല്ലം നഗരസഭയും ഫിഷറീസ് വകുപ്പും മത്സ്യഫെഡും ചേർന്ന് വാടി കടപ്പുറത്ത് ശനിയാഴ‌്ച വൈകിട്ട‌്  നാലിന് സംഘടിപ്പിക്കുന്ന അനുമോദനച്ചടങ്ങ് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും.
മത്സ്യത്തൊഴിലാളികൾക്ക് നഗരസഭയുടെ പുതുവസ്ത്രങ്ങൾ വനം മന്ത്രി കെ രാജു വിതരണം ചെയ്യും. പ്രശംസാപത്രം, സിറ്റി പൊലീസിന്റെ മെമന്റോ, തമിഴ്‌നാട് പൗൾട്രി അസോസിയേഷന്റെ 25 ലക്ഷം എന്നിവയും മത്സ്യത്തൊഴിലാളികൾക്ക‌് സമ്മാനിക്കും. 
ചടങ്ങിൽ മേയർ വി രാജേന്ദ്രബാബു അധ്യക്ഷനാകും. എംപിമാരായ കെ സോമപ്രസാദ്,  എൻ കെ പ്രേമചന്ദ്രൻ,  കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, മുല്ലക്കര രത്‌നാകരൻ,  കെ ബി ഗണേശ‌്കുമാർ, പി അയിഷാപോറ്റി, ജി എസ് ജയലാൽ, കോവൂർ കുഞ്ഞുമോൻ, ആർ രാമചന്ദ്രൻ, എൻ വിജയൻപിള്ള,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്,  കൗൺസിലർ ഷീബാ ആന്റണി, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, കൊല്ലം രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ, സിറ്റി പൊലീസ് കമീഷണർ അരുൾ ആർ ബി കൃഷ്ണ, സബ് കലക്ടർ എസ് ചിത്ര, അസിസ്റ്റന്റ് കലക്ടർ എസ് ഇലക്കിയ തുടങ്ങിയവർ മുഖ്യതിഥികളാകും.  
 
പ്രധാന വാർത്തകൾ
Top