20 November Tuesday

സഹകരണ ജീവനക്കാർ സമാഹരിച്ചത്‌ 78 ചാക്ക് അരിയും സാധനങ്ങളും

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

 

കൊല്ലം
പ്രളയബാധിതരെ സഹായിക്കാനായി സഹകരണ ജീവനക്കാർ 78 ചാക്ക് അരിയും പലചരക്ക് സാധനങ്ങളും സമാഹരിച്ച് കൈമാറി. കെസിഇയു (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ദുരിതാശ്വാസ പ്രവർത്തനം . സഹകരണ ജീവനക്കാർ രണ്ടുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
ജില്ലാ പ്രസിഡന്റ് എസ് ഗോപകുമാർ, സെക്രട്ടറി എ പ്രദീപ് എന്നിവർ അരിയും സാധനങ്ങളും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്സ് ഏണസ്റ്റിനെ ഏൽപ്പിച്ചു. ആർ സുരേഷ്ബാബു, സി പ്രസാദ്, എസ് മനോജ്, ഡി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top