24 September Monday

ഈ കൈകളിൽ കരയണഞ്ഞത‌് നൂറോളം ജീവൻ

എ ബി അൻസർUpdated: Thursday Aug 23, 2018

സാംസനും, റെനിയും

പത്തനാപുരം
വര    ട്ടാറിന്റെയും മണിമലയാറിന്റെയും പമ്പയാറിന്റെയും കുത്തൊഴുക്കിൽനിന്ന‌് നൂറുകണക്കിന‌് ജീവൻ കരയണഞ്ഞത‌് റെനിയുടെയും സാംസന്റെയും കരങ്ങളിലൂടെ. അഞ്ച് ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിനുശേഷം  നാട്ടില്‍ 
തിരിച്ചെത്തിയ ഇരുവരുടെയും ഓർമയിൽനിന്ന‌് രക്ഷാപ്രവർത്തനത്തിനിടയിലെ നെഞ്ചുരുകുന്ന കാഴ‌്ചകൾ മായുന്നില്ല. വെളളത്തില്‍ മുങ്ങിയ വീടുകളില്‍നിന്ന‌് വയോധികരെയും കുഞ്ഞുങ്ങളെയുമടക്കം  രക്ഷപ്പെടുത്തുന്നതിനിടെ ബോട്ടിന്റെ  ഡീസല്‍ തീര്‍ന്ന‌് കുത്തൊഴുക്കില്‍ തുരുത്തില്‍ അകപ്പെട്ടതടക്കം നിരവധി പ്രതിസന്ധികളെയാണ‌് ഇരുവരും നേരിട്ടത‌്. പ്രവാസികളായ ഇരുവരുടെയും നീന്തൽ വൈദഗ‌്ധ്യം രക്ഷാപ്രവർത്തനത്തിന‌് തുണയായി. കുത്തൊഴുക്കിലും വീടിന്റെ ടെറസിലും അകപ്പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഇരുവരും പറഞ്ഞു. 
രാജ്യത്തിന് പുറത്തും  നിരവധി രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായ അനുഭവം തുണയായി. വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ ശരീരം തളർന്ന് കിടന്ന വയോധികനെ സാഹസികമായി രക്ഷപ്പെടുത്തിയത‌് ഇരുവർക്കും ഇന്നും മറക്കാനാകാത്ത ഓർമ. ഇരുവരും നീന്തി വീടിനുള്ളിൽ എത്തുമ്പോൾ  വൃദ്ധൻ കിടന്ന കട്ടിൽ മുങ്ങുന്നു . സമീപം നിസഹായയായി കാവലിരിക്കുന്ന ഭാര്യ.  കതക് തുറക്കാനാകുന്നില്ല.  കതക് ചവിട്ടിത്തുറന്ന‌് ഇരുവരെയും പുറത്തെത്തിച്ചു.  വിദേശത്ത് കപ്പലിലെ ജീവനക്കാരാണ് ഇരുവരും. ഇരുവരെയും അനുമോദിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ‌് നാട്ടുകാർ. 
പ്രധാന വാർത്തകൾ
Top