17 December Monday

സിയാദ് കൊലപാതകം: 10 പേരെ ചോദ്യംചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

കൊല്ലം

ഓട്ടോ ഡ്രൈവർ കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തിൽ സിയാദിനെ (32) കൊലപ്പെടുത്തിയ കേസിൽ വെള്ളിയാഴ്ച പത്തുപേരെ ചോദ്യം ചെയ്തു. മുമ്പ‌് ചോദ്യം ചെയ്തവരും ഇതിൽപ്പെടും. ചോദ്യം ചെയ്യലിൽ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചുവെന്നാണ് സൂചന. പ്രതികൾ ഒളിവിൽ പോയിട്ടുള്ളത് ഒന്നിച്ചല്ലെന്ന വിവരത്തെ തുടർന്ന് അന്വേഷണ സംഘം മൂന്ന‌് ടീമായി തിരിഞ്ഞ് നടത്തുന്ന തെരച്ചിൽ ഊർജിതമാണ്. 
പ്രതികൾക്കായി വിവിധയിടങ്ങളിൽ ഇതിനകം അന്വേഷണം നടന്നു. 
പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി സിയാദിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് കാരണം. വീട്ടമ്മയുടെ മാതൃസഹോദരനും അടുത്ത ബന്ധുക്കളുമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് പൊലീസ് കേസ്. എന്നാൽ വീട്ടമ്മയുടെ ഭർത്താവിന് കൊലപാതകത്തിൽ ബന്ധമില്ലെന്ന നിഗമനം ബലപ്പെടുത്തുന്ന വിവരങ്ങളാണ് പൊലീസിന് ലഭിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്ന പള്ളിത്തോട്ടം സ്വദേശികളായ ഷെഫീക്ക് (20), നജ്മൽ (35), ഷെമീർ (19) എന്നിവരുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയിരുന്നു.
പ്രധാന വാർത്തകൾ
Top