17 November Saturday

വളന്റിയർമാരും ജീവനക്കാരും ഉണർന്നു പ്രവർത്തിച്ചു: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
കൊല്ലം
രാപ്പകൽ വ്യത്യാസമില്ലാതെ ടി എം വർഗീസ് ഹാളിലെ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തിൽ സന്നദ്ധ സേവനം നടത്തിയ വളന്റിയർമാരെയും ജീവനക്കാരെയും കലക്ടർ  എസ് കാർത്തികേയൻ അഭിനന്ദിച്ചു. 
പ്രളയക്കെടുതിയുടെ നടുവിലും മനുഷ്യത്വത്തിന്റെ മഹാസാഗരം കാണാനായെന്ന‌് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയ മത്സ്യത്തൊഴിലാളികളെ ഒരിക്കലും മറക്കാനാകില്ല. കൊല്ലത്തിന്റെ തീരദേശം ഉണർന്നു പ്രവർത്തിച്ചതുകൊണ്ടാണ് ഇത്രയധികം വള്ളങ്ങൾ അയയ്ക്കാനാ
യത്. മത്സ്യത്തൊഴിലാളികളാണ് ഭൂരിപക്ഷം പേരെയും ദുരന്തത്തിൽനിന്ന് രക്ഷിച്ചത്. സാഹചര്യത്തിനനുസരിച്ച് ഉയർന്ന് പ്രവർത്തിക്കാൻ ജില്ലയ‌്ക്കുകഴിഞ്ഞു. അഞ്ഞൂറിലേറെ വളന്റിയർമാരാണ് ടി എം വർഗീസ് ഹാളിലെ കേന്ദ്രീകൃത സമാഹരണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്. 
ആലപ്പുഴ, പത്തനംതിട്ട, എറണാകുളംജില്ലകളിലേക്ക് 35 ട്രക്ക‌് സാധനങ്ങളാണ‌് അയച്ചത‌്. നൂറോളം വളന്റിയർമാരെ വിവിധ ജില്ലകളിൽ എത്തിച്ചു. നിരവധി ആളുകൾ സ്വയം സന്നദ്ധരായി അന്യജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടുന്നു. ദുരിതാശ്വാസ സാധന സാമഗ്രികൾ ഇടതടവില്ലാതെ പൊതുജനങ്ങളും സംഘടനകളും സ്ഥാപനങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നു‐ കലക്ടർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top