Top
25
Sunday, June 2017
About UsE-Paper

മേടത്തിരുവാതിര ഉത്സവത്തിന് കൊടിയേറി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


കൊട്ടാരക്കര > കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ഗോപകുമാറിന്റെയും കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ക്ഷേത്രം ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ് ഗോപകുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. വൈദ്യുത ദീപാലങ്കാരം കെഎസ് ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേരളാ യൂണിവേഴ്സിറ്റി കലാതിലകം അപര്‍ണ എസ് അനിലിനെ ആദരിച്ചു. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ബി എസ് ശ്രീകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. ഉപദേശക സമിതി സെക്രട്ടറി അഡ്വ. ഡി അനില്‍കുമാര്‍ നന്ദി പറഞ്ഞു.