ഇ എം എസിന്റെ ചിത്രത്തില്‍ കാവി പെയിന്റടിച്ചു

ശക്തികുളങ്ങര > ഇ എം എസിന്റെ ചിത്രത്തിന് മുകളില്‍ ആര്‍എസ്എസുകാര്‍ കാവി പെയിന്റടിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറിന് ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപം കീര്‍ത്തി ജങ്ഷനിലായിരുന്നു സംഭവം.
ഇ എം എസ്-എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡിലെ ചിത്രത്തിലാണ് ആര്‍എസ്എസ് വൈകൃതം കാട്ടിയത്. ബോര്‍ഡിന് സമീപം സ്ഥാപിച്ച കൊടിമരത്തില്‍ കാവി പെയിന്റ് അടിക്കുന്നതിനിടയിലാണ് ചിത്രത്തിലും കാവിയടിച്ചത്.
പ്രദേശത്തെ സ്ഥിരം ക്രിമിനല്‍ കൂരി സുനിയുടെ നേതൃത്വത്തിലായിരുന്നു പട്ടാപകല്‍ നികൃഷ്ടമായ അക്രമം നടത്തിയത്. വിവരമറിഞ്ഞ് നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.











0 comments