15 November Thursday

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ്; തെറ്റായ പ്രചാരണം ഒഴിവാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

 

 കൊല്ലം
പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നു എന്ന തരത്തിലും ഇവിടെ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്ന നിലയിലും ഉണ്ടായ പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി ഇത്തരം വ്യാജ പ്രചരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു കെട്ടിടവും ആശുപത്രിയിൽ  ഒഴിഞ്ഞ് കിടക്കുന്നില്ല.
ദിവസേന 1800 ഓളം പേരെ ഓ.പി. വിഭാഗത്തിലും 250 ലേറെ രോഗികളെ കിടത്തിയും ഈ ആശുപത്രിയിൽ ചികിത്സിച്ചു വരുന്നു. ഇതോടൊപ്പം പ്രളയക്കെടുതിയെ തുടർന്ന് രോഗബാധിതരായവരെ ചികിത്സിക്കുന്നതിനും വേണ്ട മുൻകരുതൽ സൗകര്യം ഒരുക്കിയിട്ടുമുണ്ട്. 
പത്തനംതിട്ട, ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ ആതുര സേവന പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുകയാണ്. രണ്ടു ബാച്ച് എം.ബി.ബി.എസ് വിദ്യാർഥികളുടെ പഠനവും താമസവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവരും താമസിക്കുന്നുണ്ട്.  ഈ സാഹചര്യത്തിൽ തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അഭ്യർത്ഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top