24 September Monday

കൊല്ലം റെയിൽവേ സ്റ്റേഷനിൽ സംയുക്ത പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018
കൊല്ലം 
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ സംയുക്ത പരിശോധന നടത്തി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ആർപിഎഫ്, റെയിൽവേ പൊലീസ് എന്നിവ ചേർന്നായിരുന്നു ബുധനാഴ്ച പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. ഇന്റലിജൻസ് എഡിജിപിയുടെ  നിർദേശപ്രകാരമാണിത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന്  ട്രെയിൻ മാർഗം റെയിൽവേ സ്റ്റേഷനിഞൽ എത്തിയ യാത്രക്കാരുടെ ലഗേജുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ഗ്രൂപ്പുകളായിട്ടായിരുന്നു പരിശോധന. സംശയാസ്പദമായി കണ്ട ചിലരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതര സംസ്ഥാനങ്ങളിൽനിന്ന് അടുത്തിടെ ട്രെയിൻ മാർഗം  വൻതോതിൽ കഞ്ചാവ്  കൊല്ലത്ത് എത്തിച്ചിരുന്നു. വിഷമത്സ്യങ്ങളുടെ ജില്ലയിലേക്കുള്ള വരവും ട്രെയിൻ മാർഗമാണ്. ഇതെല്ലാം കണക്കിലെടുത്താണ് സംയുക്ത പരിശോധന നടത്താൻ ഇന്റലിജൻസ് വിഭാഗം തയ്യാറായത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം റെയിൽവേ സിഐ ജയകുമാർ, എസ്എ ഐ വിനോദ് എന്നിവർ 
പരിശോധനയ‌്ക്ക് നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
Top