21 November Wednesday

പഴുതടച്ച് ദുരിതാശ്വാസ പ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
അഞ്ചൽ
പ്രളയബാധിതരായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ജില്ലാഭരണകൂടത്തിന്റെയും കുളത്തൂപ്പുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പഴുതടച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് പ്രദേശത്ത് ക്രമീകരിച്ചിട്ടുളളത്. ആറ്റിനുകിഴക്കേക്കരയിൽ പഞ്ചായത്ത് അംഗം എസ് നളിനിയമ്മയുടെ വീടിന്റെ ടെറസിനുളളിലും, കല്ലുവെട്ടാംകുഴി ഹയ‌‌ർ സെക്കൻഡറി സ്കൂൾ, ചോഴിയക്കോട് ഗവ.എൽപിഎസ് എന്നിവിടങ്ങളിലാണ് റവന്യു അധികൃതർ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയിരുക്കിയിരിക്കുന്നത്. ഉളളതെല്ലാം നഷ്ടപ്പെട്ട് പ്രളയകെടുതിയിൽ കുടുങ്ങിയവർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങും കൂടാതെ മറ്റ് ആവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ എത്തിച്ച് നൽകുന്നുണ്ട്. ഡെപ്യൂട്ടി കലക്ടർ ശശികുമാർ, പുനലൂർ തഹസീൽദാർ ജയൻ എം ചെറിയാൻ ഡെപ്യൂട്ടി തഹസീൽദാർ രാജേന്ദ്രൻപിളള, ആസീം കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ‌് പി ലൈലാബീവി എന്നിവരടങ്ങിയസംഘം നേതൃത്വം നൽകുന്നത്. മുൻ എംഎൽഎ പി എസ് സുപാൽ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്ജയമോഹനൻ,സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി  ഡി വിശ്വസേനൻ ലോക്കൽ സെക്രട്ടറി എസ് ഗോപകുമാർ 
 സർവീസ് സഹകരണ ബാങ്ക‌് പ്രസിഡന്റ‌് കെ ജെ അലോഷ്യസ് എന്നിവരുടെയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദുരിത ബാധിതർക്ക് ആഹാര സാധനങ്ങൾ എത്തിച്ച് നൽകിയത്.
പ്രധാന വാർത്തകൾ
Top