25 September Tuesday
മഴക്കെടുതി

13 ദുരിതാശ്വാസ ക്യാന്പ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
പുനലൂർ
മഴക്കെടുതിയെ തുടർന്ന്  താലൂക്കിൽ  13 ദുരിതാശ്വാസ ക്യാമ്പുകൾ  പ്രവർത്തനം തുടങ്ങി. ആയിരത്തോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ആര്യങ്കാവ് പഞ്ചായത്തിലാണ് കൂടുതൽ ക്യാമ്പുകൾ. ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷനിൽ 36 കുടുംബങ്ങളിലെ 107 പേരുണ്ട്. അച്ചൻകോവിൽ എച്ച്എസിൽ 15 കുടുംബങ്ങളിലെ 48 പേരും ഇടപ്പാളയം എൽ പി സ്ക്കൂളിൽ 34 കുടുംബങ്ങളിലെ 157 പേരും തേവർ കാട് കോളനിയിൽ 55 കുടുബങ്ങളിലെ 204 പേരും ആര്യങ്കാവ് സെക്ഷൻ ഓഫീസിൽ   അഞ്ച‌്  കുടുംബങ്ങളിൽ നിന്ന് 20 പേരും ഇടപ്പാളയം പള്ളിയിൽ 42 കുടുംബങ്ങളിൽ നിന്ന് 112 പേരും ഉണ്ട്. തെന്മല എൽ പി എസിൽ അഞ്ച് കുടുംബങ്ങളിലെ 15 പേരുണ്ട്. കുളത്തൂപ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് മുകളിലെ ക്യാമ്പിൽ എട്ട‌് കുടുംബങ്ങളിലെ 23, കരവാളൂർ എൽ പി സ്കൂളിൽ   മൂന്ന‌്   കുടുംബങ്ങളിലെ 18 , പുനലൂർ തൊളിക്കോട് ഗവ എൽ പി സ്ക്കൂളിൽ 55 കുടുംബങ്ങളിൽ നിന്ന് 200 പേർ, കലുംങ്ങും മുകൾ ലൈഫ്മിഷൻ  കേന്ദ്രത്തിൽ എട്ട‌് കുടുംബങ്ങളിലെ 31 പേർ. ഇടമൺ ആനപെട്ട കോങ്കൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ 4 പേരും ഉറുകുന്ന് കോളനിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ 30 പേരുണ്ട്.ക്യാമ്പുകളിൽ രാത്രിയോടെ കൂടുതൽ പേർ എത്തി. 
മന്ത്രി കെ രാജു, എൻ കെ പ്രേമചന്ദ്രൻ എംപി, എഡിഎം ബി ശശികുമാർ ,തഹസീൽദാർമാരായ ജയൻ എം ചെറിയാൻ, ബിജുരാജ്, മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ, സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു,  പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ ലൈലജ, പി ലൈലാബീവി, വി രാജൻ, ആർ പ്രദീപ് എന്നിവർ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
Top