23 September Sunday
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി

ജില്ലയിൽ എസ്എഫ്‌ഐക്ക‌് ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

ടെക്നിക്കൽ യൂണിവേഴ്സിറ്റി ഉജ്ജ്വല വിജയത്തിൽ എസ്എഫ്െഎ നടത്തിയ ആഹ്ലാദ പ്രകടനം

കൊല്ലം
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിക്കു കീഴിൽ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളിൽ എല്ലാ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു. സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ‌്‌‌‌‌‌എഫ‌്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 
ടികെഎം എൻജിനിയറിങ‌് കോളേജിൽ അറുപത്തിരണ്ടിൽ അറുപത്തിരണ്ടു ക്ലാസ് പ്രതിനിധികളും പത്തനാപുരം എൻജിനിയറിങ് കോളേജിൽ മുപ്പത്തിയൊന്നിൽ മുപ്പതു സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു.ജില്ലയിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം സമ്മാനിച്ച എല്ലാ വിദ്യാർഥികളെയും എസ്‌എഫ്‌ഐ  ജില്ലാ  പ്രസിഡന്റ് മുഹമ്മദ് നെസ്‌മൽ, സെക്രട്ടറി ആദർശ് എം സജി എന്നിവർ അഭിവാദ്യം ചെയ്തു. 
ടികെഎം   കോളേജ് യൂണിയൻ ഭാരവാഹികൾ:  ജൂഡ് (ചെയർമാൻ), അലൻ മത്താ യി(ജനറൽ സെക്രട്ടറി), ജെജീന ജോൺസൻ (വൈസ് ചെയർപേഴ്സൺ), ശ്രീലേഖ (മാഗസിൻ 
എഡിറ്റർ), ഷാഹിദ് (സ്പോർ
ട്സ് ക്യാപ്റ്റൻ), ഫെബിൻ (ആർട്സ് ക്ലബ‌്സെക്രട്ടറി). പത്തനാപുരം കോളേജ് യൂണിയൻ ഭാരവാഹികൾ: ഹിമേഷ് (ചെയർമാൻ) , നീരജ് (ജനറൽസെക്രട്ടറി), അശ്വനി (വൈസ് ചെയർപേഴ്സൺ), വിഷ്ണു (മാഗസിൻ എഡിറ്റർ),  അഭിൻ സജി (സ്പോർട്സ് ക്യാപ്റ്റൻ), ജോൺ (ആർട്സ് ക്ലബ് സെക്രട്ടറി).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top