19 September Wednesday

സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണം: പികെഎസ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
പുനലൂർ
തൊളിക്കോട് ആദിച്ചൻകോളനിയിൽ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച സംഭവത്തിലെ ബിജെപി നേതാക്കൾ ഉൾപ്പെട്ട അക്രമിസംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി ക്ഷേമസമിതി പുനലൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.  ആക്രമണത്തിൽ പരിക്കേറ്റ പികെഎസ് വില്ലേജ് സെക്രട്ടറി ഉൾപ്പെടെ നിരവധി പേർ ചികിത്സയിലാണ്. ചാവരുകാവിൽ അന്നദാനച്ചടങ്ങിന് എത്തിയ കോളനി നിവാസി അനിൽകുമാറിനെ ഒരു സംഘമാളുകൾ കൈ പിന്നിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു.  ഈ നടപടി ചോദ്യംചെയ്ത കോളനി നിവാസികളെ ബിജെപി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ അമ്പതിലധികം പേർ മുളകുപൊടി വിതറിയും മാരകായുധങ്ങളുമായും ആക്രമിച്ചു.  സ്ത്രീകളും വിദ്യാർഥിനികളും പരിക്കേറ്റ് ചികിത്സയിലാണ്.  പൊലീസ് കേസ് അന്വേഷണത്തിൽ  പിഴവുവരുത്തുന്നു. കോളനി നിവാസികളെ ആക്രമിച്ചവർക്കെതിരെ  പട്ടികജാതി അതിക്രമ നിയമം ചേർത്ത് കേസെടുത്ത്  പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പികെഎസ് ഏരിയ പ്രസിഡൻ​ന്റ് എ ചെല്ലപ്പൻ, സെക്രട്ടറി ആർ സജീവൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
പ്രധാന വാർത്തകൾ
Top