Top
20
Wednesday, September 2017
About UsE-Paper

സ്വയം തൊഴില്‍ സംരംഭകരുടെയും ക്ഷേമനിധി അംഗങ്ങളുടെയും കണ്‍വന്‍ഷന്‍

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം > ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ചവറയില്‍ സ്വയംതൊഴില്‍ സംരംഭകരുടെയും ക്ഷേമനിധി അംഗങ്ങളുടെയും ജില്ലാ കണ്‍വന്‍ഷന്‍ ചേര്‍ന്നു. കണ്‍വന്‍ഷന്‍ കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ കമ്മിറ്റിഅംഗം ഷീന പ്രസാദ് അധ്യക്ഷയായി.യൂണിയന്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സജി, ജോയിന്റ് സെക്രട്ടറിമാരായ എസ് ശ്രീകണ്ഠന്‍നായര്‍, ബി എ ബ്രിജിത്, സിഐടിയു ചവറ ഏരിയ സെക്രട്ടറി ആര്‍ രവീന്ദ്രന്‍, എ സാബു, പതിയത്ത് ബാബു, ചിത്തിര ബാബു, എം നൌഷാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളന പ്രകടനത്തില്‍ സ്വയംതൊഴില്‍ സംരംഭകരും ക്ഷേമനിധിക്കാരുമായ 500 തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. 16ന് നടക്കുന്ന ജില്ലാ സമ്മേളനം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. 17ന് നടക്കുന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
സ്വയംതൊഴില്‍ സംരംഭകരുടെയും ക്ഷേമനിധി അംഗങ്ങളുടെയും ജില്ലാ കണ്‍വന്‍ഷന്‍ കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍

Related News

കൂടുതൽ വാർത്തകൾ »