16 November Friday

വംശനാശം സംഭവിച്ചെന്നു കരുതിയ സസ്യം കാവിൽനിന്നു കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 ചടയമം​ഗലം

വംശനാശം സംഭവിച്ചെന്നു കരുതിയ സസ്യം കണ്ടെത്തി. പോരേടം മഹാദേവർ ക്ഷേത്രത്തിനോട് ചേർന്നുള്ള കാവിലാണ് സിസിയം ട്രാവൻകൂറിസം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പൊരിയൽ  സസ്യം കണ്ടെത്തിയത്.
ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ‐ഓർഡിനേറ്റർ പ്രൊഫ.  പി രാധാകൃഷ്ണക്കുറുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്ര‍ജ്ഞരായ ടി സാബു, അരുൺദാസ് ശ്രീകുമാർ, ശ്രീജിത‌്, ശൈലകുമാരി എന്നിവരും പങ്കെടുത്തു.
അന്താരാഷ്ട്ര സംഘടനയായ ഐയുസിഎൻ വംശനാശം സംഭവിച്ചതെന്നു കരുതിയ ഈ സസ്യത്തിന് അഞ്ഞൂറിലേറെ വർഷം പഴക്കമുണ്ട്. ഇവിടെ നടത്തിയ അന്വേഷണത്തിൽ വംശനാശം സംഭവിച്ചതെന്നു കരുതിയ പത്തോളം സസ്യങ്ങളും കണ്ടെത്താനായി.  ജില്ലയിലെ മാതൃകാ വിശുദ്ധവനമായി സംരക്ഷിക്കുന്നതിനാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡും ​പഞ്ചായത്തും ക്ഷേത്രോപദേശക സമിതിയും ചേർന്ന് പഠനം നടത്തിയത്. വാർഡ് അം​ഗം ലക്ഷ്മി നായർ, ക്ഷേത്രോപദേശക സമിതി അം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top