15 December Saturday

പരിക്കേറ്റത‌് മുപ്പതോളം പേർക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
ചാത്തന്നൂർ 
ഇത്തിക്കര പാലത്തിനു സമീപം ചരക്കുലോറിയും കെഎസ‌്ആർടിസി സൂപ്പർ എക്സ്പ്രസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത‌് ബസ‌് യാത്രക്കാരായ മുപ്പതോളം പേർക്ക‌്. പുലർച്ചെ പാതിമയക്കത്തിലായിരുന്നു യാത്രക്കാരിൽ ഭൂരിപക്ഷവും. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണും സീറ്റിന്റെ കമ്പിയിൽ മുഖമിടിച്ചുമാണ‌് പലർക്കും പരിക്കേറ്റത‌്. പരിക്കേറ്റവരെ പൊലീസ‌് ഉടൻ കൊട്ടിയത്തെ കിംസ് ആശുപത്രിയിലെത്തിച്ചു. അതിൽ ഗുരുതര പരിക്കേറ്റ അഞ്ചുപേരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരം ബീമാപള്ളി സ്വദേശി എലിസബത്തിനെ (47) തിരുവനന്തപുരം മെഡിക്കൽകോളേജ‌് ആശുപത്രിയിലേക്ക‌ു മാറ്റി. 
പരിക്കേറ്റവർ: രാജു (55, താമരശ്ശേരി), തോമസ‌് (36, ആലപ്പുഴ), ബിജു (47, നീരാവിൽ), നൗഷാദ് (40, നെല്ലുവെളി ചാലയിൽ), അഷിത (21, ആലപ്പുഴ), അനിഷ്ക (20, ആലപ്പുഴ), ശ്രീരാജ് (33, ഐസ്ഡി അക്കാദമി), സുലജ (56, ആശ്രാമം കൊല്ലം), അർച്ചന (28, ആലപ്പുഴ), അൽഫോൺസ് (60, കടയ്ക്കാവൂർ), ഷെമീർ (20, മൈലക്കാട്), ശിവാനന്ദൻ (57, കായംകുളം), ബിജു (36, കരിയിലക്കുളങ്ങര), പ്രസന്ന (47, കായംകുളം), ധന്യ (24, കായംകുളം), ബിനോയി (25, കോഴിക്കോട്), യദുകൃഷ്ണൻ (25, കരുനാഗപ്പള്ളി), ലക്ഷ്മി (24, ആലപ്പുഴ), വിഷ്ണു (26, കൊല്ലം), അപർണ (21, ആലപ്പുഴ), ഗോപികാ രമേശ് (23, എറണാകുളം), രാജേഷ് (37, കൊറ്റങ്കര), ടിനു (21, ആലപ്പുഴ), മാധുര്യ (23, എറണാകുളം), ഹരികൃഷ്ണൻ (18, ആലപ്പുഴ), ആര്യ (24, കോഴിക്കോട്), ഷെഹിഷാദ് (25, മലപ്പുറം), രാജഗോപാൽ (60), റിജോ (23), രാഹുൽ ദേവ് (27), ദിവാകരൻ (68), അബ്ദുൾ അസീസ് (50).
പ്രധാന വാർത്തകൾ
Top