18 August Saturday
രാജ്യ സഭാസീറ്റ് നിർണയ വിവാദം

കോൺഗ്രസ് പഞ്ചായത്തം​ഗം രാജിവെച്ച് സിപിഐ എമ്മിൽ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
 
ശൂരനാട്
ശൂരനാട് തെക്ക് പഞ്ചായത്തിൽ കോണ്‍​ഗ്രസ് പഞ്ചായത്തം​ഗം സ്ഥാനം രാജിവെച്ച് സിപിഐ എമ്മിൽ ചേർന്നു. തൃക്കുന്നപ്പുഴ വടക്ക് വാർഡിലെ കോണ്‍​ഗ്രസ് അംഗവും കോണ്‍​ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന ശിവപ്രസാദൻപിള്ളയാണ് രാജിവെച്ചത്. ഇടതു മുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ മുന്നണി ധാരണപ്രകാരം ഒഴിവ്‌ വന്ന പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തൊട്ടു മുമ്പായിരുന്നു രാജി. ആകെ പതിനാറ്അംഗങ്ങളുള്ള  പഞ്ചായ
ത്തിൽ എൽഡിഎഫ് ഒമ്പത്, 
യുഡിഎഫ് ആറ്, ബിജെപി  
ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. 
പ്രസിഡന്റ്‌ സ്ഥാനത്തേക്ക് യുഡിഎഫ് മത്സരിക്കുകയൂം ശിവപ്രസാദൻപിള്ളക്ക് വിപ്പ് നൽകുകയും ചെയ്തിരുന്നു. പ്രവർത്തകരുടെ വികാരം മാനിക്കാതെ മണ്ഡല തലം മുതൽ സംസ്ഥാനതലം വരെ  ഏകപക്ഷീയ തീരുമാനങ്ങൾ നടപ്പിലാക്കുന്ന ചില നേതാക്കള്‍ താല്‍പര്യങ്ങൾ അടിച്ചേല്‍പ്പിക്കുകയുമാണ്. രാജ്യസഭാ സീറ്റ് നിർണയം ഇതിനുദാഹരണമാണ്.  ഇതിൽ പ്രതിഷേധിച്ചാണ്  രാജിയെന്നും തുടർന്ന് സിപിഐ എമ്മില്‍ ചേർന്ന് പ്രവർത്തിക്കുമെന്നും ശിവപ്രസാദൻപിള്ള പറഞ്ഞു.  
പഞ്ചായത്തിലെ സജീവ കോണ്ഗ്രസ് യുവജന നേതാവ് കൂടിയായ ശിവപ്രസാദനൻപിള്ളയുടെ രാജി കോൺഗ്രസിന് കനത്ത ആഘാതമായി.  ഇതിന്റെ ചുവട് പിടിച്ച് നിരവധി പ്രവർത്തകരും വരും ദിവസങ്ങളിൽ പാർട്ടിയിൽ നിന്നും രാജിവെക്കുവാൻ തയാറെടുക്കുന്നുണ്ട്.
പ്രധാന വാർത്തകൾ
Top