18 August Saturday

വ്യവസായ പ്രൗഡി വീണ്ടെടുക്കാൻ നഗരസഭ ഇൻഡസ്ട്രിയൽ ഗാല

സ്വന്തം ലേഖകൻUpdated: Monday May 14, 2018
കൊല്ലം 
നഗരത്തിന്റെ വ്യവസായ പ്രൗഡി വീണ്ടെടുക്കാൻ ഇൻഡസ്ട്രിയൽ ഗാല വരുന്നു. വ്യവസായ സംരംഭം തുടങ്ങാൻ തുച്ഛമായ വാടകയിൽ സ്ഥലമടക്കം അടിസ്ഥാന സൗകര്യം ഇൻഡസ്ട്രിയൽ ഗാലയിൽ ലഭിക്കും. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾക്കാണ് മുൻഗണന. 
ചെറുകിട സംരംഭകർ നേരിടുന്ന സ്ഥല പരിമിതി മുറിച്ചുകടക്കുകയാണ് പദ്ധതി ലക്ഷ്യം. വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വ്യവസായ വകുപ്പ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. വൽ്യവസായ സംരംഭകർക്ക് ലാഭകരമായ വിപണനത്തിനുള്ള മാർഗ നിർദ്ദേശം നൽകും. നിരവധി വ്യവസായ സംരംഭങ്ങൾ ഒരു കുടക്കീഴിൽ വരുന്നത് നിർമാണ ചെലവ് കുറയ്ക്കുന്നതിനൊപ്പം വിപണന സാധ്യത ഉയർത്തും.  ഐടി, വസ്ത്രനിർമാണം, എൻജിനീറിംഗ്, ഭക്ഷ്യസംസ്കരണം, ഇലക്ട്രോണിക്സ് തുടങ്ങിയ എല്ലാ സംരംഭങ്ങൾക്കും ഗാലയിൽ ഇടം ലഭിക്കും. നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നു. 
കൊല്ലം തോടിന്റെ കരയിൽ കൊച്ചുപിലാംമൂട്ടിൽ നിർമിതി കേന്ദ്രം പ്രവർത്തിക്കുന്ന കൊല്ലം വികസന അതോറിറ്റിയുടെ സ്ഥലമാണ് ഇൻഡസ്ട്രിയൽ ഗാല സ്ഥാപിക്കാൻ പരിഗണനയിലുള്ളത്. കൊല്ലം വികസന അതോറിറ്റി പിരിച്ചുവിട്ടതോടെ സ്ഥലം ഇപ്പോൾ നഗരസഭയുടെ അധീനതയിലാണ്. ആദ്യ ഘട്ടം 6000 ചതുരശ്രയടി വിസ്തീർണമുള്ള രണ്ട് നില കെട്ടിടത്തിലാകും പ്രവർത്തനം തുടങ്ങുക. 
പ്രധാന വാർത്തകൾ
Top