22 June Friday

സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായി നിക്ക് ഉട്ട് ഫാത്തിമ മാതാ കോളേജിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

 

കൊല്ലം > യുദ്ധഭീകരതയ്ക്കെതിരെ മാനവികബോധം ഉയർത്തിയും സാമ്രാജത്യ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചും വിഖ്യാത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് ഫാത്തിമ മാതാ നാഷണൽ കോളേജിൽ. കേരള സർവകലാശാല യുവജനോത്സവത്തിന്റെ ഭാഗമായി നിക്ക് ഉട്ടിനും ലോസ് ഏഞ്ചൽസ് ഫോട്ടോ എഡിറ്റർ റോൾ റോയ്ക്കും നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. യുവജനോത്സവ സംഘാടക സമിതി ചെയർമാൻ കെ എൻ ബാലഗോപാൽ ഉപഹാരം നൽകി. സർവകലാശാല യൂണിയൻ ചെയർമാൻ ആർ ജി കൃഷ്ണജിത് അധ്യക്ഷനായി. 
സംഘാടക സമിതി ജനറൽ കൺവീനർ എം ഹരികൃഷ്ണൻ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, പ്രിൻസിപ്പാൾ ഡോ.വിൻസെന്റ് ബി നെറ്റോ, യൂത്ത് കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം,സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ആദർശ് എം സജി, സംഘാടക സമിതി ഭാരവാഹികളായ എസ് അരവിന്ദ്, എസ് ആർ ആര്യ, ശ്യാം മോഹൻ, മുഹമ്മദ് നസ്മൽ, ജെ ജയേഷ്, അശ്വിൻ അരവിന്ദ്, കോളേജ് യൂണിയൻ ചെയർമാൻ ലെവിൻ എന്നിവർ സംസാരിച്ചു.നിക്ക് ഉട്ട് എടുത്ത ചിത്രങ്ങളും  പ്രദർശിപ്പിച്ചു.വൈകിട്ട് അഷ്ടമുടിക്കായലിൽ ബോട്ട് സവാരി നടത്തിയ നിക്ക് കടപ്പാക്കട സ്പോർട്സ് ക്ലബും കൊല്ലം ബീച്ചും സന്ദർശിച്ചു. 
 
പ്രധാന വാർത്തകൾ
Top