22 September Saturday
സ്കിൽ വികസന ഇൻസ്റ്റിറ്റ്യൂട്ട്

നാടിന് പ്രതീക്ഷയേകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
 
സ്വന്തം ലേഖകൻ
ചവറ
നാടിന് ഏറെ പ്രതീക്ഷ നൽകുന്ന ചവറയിലെ സ്കിൽ വികസന ഇൻസ്റ്റിറ്റ്യൂട്ട് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ) തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ ബുധനാഴ്ച സന്ദർശിച്ചു. നിർമാണരംഗത്തെ പുത്തൻ 
സാങ്കേതികവിദ്യ ലഭ്യമാക്കുന്ന കോഴ്സുകൾ പഠിപ്പിക്കുന്ന രാജ്യത്തെ ഏക സർക്കാർ സ്ഥാപ
നമാണിത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം 23നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തൊഴിൽ വകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റിയാണ് നൈപുണ്യ വികസന കോഴ്സുകൾ നടപ്പാക്കുന്നത്. 
ഇൻസ്റ്റിറ്റ്യൂട്ടിനായി നിർമിച്ച കെട്ടിടം ജനപ്രതിനിധികൾ
ക്കും ഉദ്യോഗസ്ഥർക്കുമൊപ്പം മന്ത്രി ചുറ്റിനടന്നു കണ്ടു. സ്കിൽ വികസനത്തിൽ പരമാവധി അവസരം എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ഉദ്ഘാടനം 
കഴിഞ്ഞാലുടൻ കോഴ്സുകൾ ആരംഭിക്കുമെന്നും  മന്ത്രി പറഞ്ഞു. തുടക്കത്തിൽ ടെക്നിക്കൽ, സൂപ്പർവൈസർ, ഐഎസ് ലെവൽ മാനേജ്മെന്റ് എന്നീ കാറ്റഗറിയിൽ ഏഴ് കോഴ്സുക
ളാണ് തുടങ്ങുന്നതെന്ന് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് മാനേജിങ് 
ഡയറക്ടർ ശ്രീരാം വെങ്കിട്ടരാമൻ പറഞ്ഞു.  മികച്ച തൊഴിലധിഷ്ഠിത കോഴ്സുകൾ, വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാദമിക്ക് സഹകരണം, ഹോസ്റ്റൽ സൗകര്യം, പ്ലേസ്മെന്റ് എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. 
എൻ വിജയൻപിള്ള എംഎൽഎ, അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് എംഡി ശ്രീരാം വെങ്കിട്ടരാമൻ, ചീഫ് ഓപ്പറേറ്റിങ‌് ഓഫീസർ സി പ്രതാപ്മോഹൻ നായർ, യുഎൽ 
എഡ്യൂക്കേഷൻ ഡയറക്ടർ ടി പി സേതുമാധവൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട സൊസൈറ്റി എംഡി എ എസ് ഷാജു, ഡയറക്ടർ എം പത്മനാഭൻ, എൻജിനിയർ ടി പി രാജീവൻ, കാറ്റ്കോ എംഡി വിനോദ്, കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് എസ് മായ, സിപിഐ എം ചവറ ഏരിയ സെക്രട്ടറി ടി മനോഹരൻ, എൽഡിഎഫ് ചവറ മ ണ്ഡലം കൺവീനർ ഐ ഷിഹാബ്, ആർ രവീന്ദ്രൻ, കെ ലതീഷൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
Top