14 December Friday

നിയന്ത്രണം വിട്ട ട്രെയ‌്‌ലര്‍ ഒാട്ടോയില്‍ ഇടിച്ചു കയറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കടപ്പാക്കടയിൽ ട്രെയ്‌ലറുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയിൽ കുടുങ്ങിയ ഡ്രൈവറെ ആംബുലൻസിൽ കയറ്റുന്നു

 കൊല്ലം

അന്യസംസ്ഥാന ട്രക്ക് ഒാട്ടോയിൽ ഇടിച്ചുകയറി യുവാവിന് ​ഗുരുതര പരിക്ക്. കടപ്പാക്കട പ്രതിഭാജങ്ഷനിൽ സേവ്യർ ബാറിന് എതിർവശത്ത്  രാത്രി 10.30നുണ്ടായ അപകടത്തിൽ കടപ്പാക്കട ഭാവന ന​ഗർ പുളിന്തറ ഹൗസിൽ എസ് ബിനു (36)നാണ് പരിക്കേറ്റത്.  ട്രെയ‌്‌ലറിനടിയിൽ കുടുങ്ങിയ ഒാട്ടോഡ്രൈവറെ ഒാട്ടോ വെട്ടിപ്പൊളിച്ച് പൊലീസും ഫയർഫോഴ‌്സും ഒന്നര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ  സാഹസികമായി പുറത്തെടുത്തു.​ കാലുകൾക്ക് ​ഗുരുതരമായി പരിക്കേറ്റ ബിനുവിനെ മേവറത്തെ സ്വകാര്യ മെഡിക്കൽകോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലുംതാഴത്തുനിന്ന‌് കടപ്പാക്കടയിലേക്കു വന്ന ട്രെയ്‌ലർ

നിയന്ത്രണം വിട്ട്  വരുന്നത് കണ്ട് ഒാട്ടോ വെട്ടിച്ചുമാറ്റുന്നതിനിടെയാണ്  ബിനുവിന്റെ ഒാട്ടോയിലേക്ക് ഇടിച്ചുകയറിയത്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top