17 August Friday

പികെഎസ് പ്രതിഭാസംഗമം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ഗായിക ശുഭ രഘുനാഥിനെ കാപ്പക്സ് ചെയർമാൻ പി ആർ വസന്തൻ ആദരിക്കുന്നു

കരുനാഗപ്പള്ളി
പട്ടികജാതി ക്ഷേമസമിതി പ്രതിഭാ സംഗമം നടത്തി . സംഗീത നാടക അക്കാദമി നടത്തിയ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ശുഭ രഘുനാഥിനെ ചടങ്ങിൽ അനുമോദിച്ചു. പികെഎസിന്റെ ഉപഹാരം കാപ്പക്സ് ചെയർമാൻ പി ആർ വസന്തൻ കൈമാറി. സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ അരുണിമ, വെങ്കല മെഡലിനർഹമായ എസ് ആര്യൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പികെഎസ് ഏരിയ പ്രസിഡന്റ് കെ അനിൽ അധ്യക്ഷനായി. സെക്രട്ടറി എം സുരേഷ‌്കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ശ്രീജിത്ത്, കർഷകസംഘം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, വി രാജൻപിള്ള, സി അച്യുതൻ, വാസുദേവൻ, ദേവദാസ് , സുധാകരൻ, അജയൻ, കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top