19 November Monday

പികെഎസ് ജില്ലാ സമ്മേളനം 12നും 13നും കൊട്ടാരക്കരയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
കൊട്ടാരക്കര
പട്ടികജാതി ക്ഷേമസമിതിയുടെ രണ്ടാമത് ജില്ലാ സമ്മേളനം 12നും 13നും കൊട്ടാരക്കരയിൽ നടക്കും. ഞായറാഴ‌്ച രാവിലെ 10ന് എൻ രോഹിണി നഗറിൽ (നിസ ഓഡിറ്റോറിയം, കോട്ടപ്പുറം) ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയകുമാർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രതിഭകളെ ആദരിക്കും. 
13ന് വൈകിട്ട് നാലിന് 
മണികണ്ഠനാൽത്തറയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം പുലമണിൽ സമാ
പിക്കും. തുടർന്ന് ഇ കാസിം നഗറിൽ (പുലമൺ ജങ‌്ഷൻ) ചേരുന്ന പൊതുസമ്മേളനം  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ സോമപ്രസാദ് എംപി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ, ജില്ലാസെക്രട്ടേറിയറ്റ് അംഗം പി എ എബ്രഹാം, ഏരിയ സെക്രട്ടറി അഡ്വ.  വി രവീന്ദ്രൻനായർ, കവി കുരീപ്പുഴ ശ്രീകുമാർ, അയിഷാപോറ്റി എംഎൽഎ, പികെഎസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി തങ്കപ്പൻ, എ ശ്രീധരൻ എന്നിവർ പങ്കെടുക്കും. 
സമ്മേളന പരിപാടികൾ വിജയിപ്പിക്കാൻ എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം വേണമെന്ന് ജില്ലാ പ്രസിഡന്റ‌്  ഡി ജയകുമാർ സെക്രട്ടറി ജി സുന്ദരേശൻ സ്വാഗതസംഘം ചെയർമാൻ വി രവീന്ദ്രൻനായർ, കൺവീനർ ബി രാജേന്ദ്രൻ എന്നിവർ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top