10 December Monday

തെരുവുനായ വീട്ടമ്മയുടെ മുഖം കടിച്ചുകീറി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
ചാത്തന്നൂർ
വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയുടെ മുഖം തെരുവുനായ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ പാരിപ്പള്ളി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയിപ്പാട് ശാന്താരംകുന്ന് ഷീജാ ഭവനിൽ രാധാമണിയമ്മയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വീടിന്റെ മുൻവശത്തെ തിണ്ണയിൽ കിടന്ന തെരുവുനായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നായ ഇവരെ ആക്രമിച്ചത്. മുഖത്തും മൂക്കിലും കടിച്ചശേഷം ഒാടിയ നായ വഴിയാത്രക്കാരെയും ആക്രമിച്ചു. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളും ബന്ധുക്കളും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top