14 November Wednesday

കേന്ദ്രനയങ്ങൾക്ക‌് താക്കീതായി കർഷകരുടെ മഹാധർണ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

കർഷകസംഘം ചിന്നക്കട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന ട്രഷറർ എം പ്രകാശൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം
കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ കർഷകസംഘം നേതൃത്വത്തിൽ നടത്തിയ മഹാധർണ കേന്ദ്രത്തിന‌് താക്കീതായി.  
അഖിലേന്ത്യ  കിസാൻസഭയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജയിൽ നിറയ‌്ക്കൽ പ്രക്ഷോഭത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ‌്പോസ‌്റ്റ‌് ഓഫീസിനു മുന്നിൽ കർഷകസംഘം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മഹാധർണയിൽ കർഷകരോഷം ആളിപ്പടർന്നു. കർഷകർ, കർഷകതൊഴിലാളികൾ, ബഹുജനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന‌ു ആളുകൾ അണിചേർന്നു. ക്വിറ്റ‌്ഇന്ത്യ സമരവാർഷിക ദിനമായ വ്യാഴാഴ‌്ച  രാവിലെ പത്തിന‌് തുടങ്ങിയ സമര  സമരം രാത്രി എട്ടിന‌് സമാപിച്ചു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, അതിനായി നിയമനിർമാണം നടത്തുക, കാർഷികോൽപ്പന്നങ്ങൾക്ക‌് ഉൽപ്പാദനചെലവും അതിന്റെ 50ശതമാനവും താങ്ങുവില നിശ‌്ചയിക്കുക, താങ്ങുവിലയ‌്ക്ക‌് പരിരക്ഷനൽകാൻ നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു  സമരം.  
 സംസ്ഥാന ട്രഷറർ എം പ്രകാശൻ ഉദ‌്ഘാടനംചെയ‌്തു. ജില്ലാ പ്രസിഡന്റ‌് സി ബാൾഡുവിൻ അധ്യക്ഷനായി. സംഘാടക സമിതി കൺവീനർ വി കെ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ, സിഐടിയു ജില്ലസെക്രട്ടറി എസ‌് ജയമോഹൻ, കർഷകസംഘം സംസ്ഥാന ജോയിൻറ‌് സെക്രട്ടറി ജോർജ‌് മാത്യൂ, ജില്ലാ സെക്രട്ടറി എൻഎസ‌് പ്രസന്നകുമാർ, അഡ്വ ബിജു കെ മാത്യൂ, ആർ ഗീത, ശാന്തിനി, വിവിധ യൂണിയൻ നേതാക്കളായ ഓമനകുട്ടൻ, പി ജി മനോജ‌്, എൻഎസ‌് ഷൈൻ, ഷൺമുഖദാസ‌് എന്നിവർ സംസാരിച്ചു. ആർ വിജയൻ നന്ദി പറഞ്ഞു. സമരത്തിൻെറ   പ്രചാരണാർഥം  രണ്ടു ജാഥകൾ ജില്ലയിൽ പര്യടനം നടത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top