21 November Wednesday

മഹിളാ അസോസിയേഷൻ ജില്ലാ ജാഥകൾക്ക‌് ഉജ്വല തുടക്കം

സ്വന്തം ലേഖകൻUpdated: Friday Nov 9, 2018

മഹിളാ അസോസിയേഷന്‍ ജില്ലാജാഥ കടയ്ക്കലില്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍കോടി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ–- സ്ത്രീവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ വാഹന ജാഥകൾക്ക‌് തുടക്കമായി. 
കടയ്ക്കൽ ടൗണിൽ നടന്ന സമ്മേളനത്തിൽ  ജാഥ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ‌്ഘാടനംചെയ‌്തു. അസോസിയേഷൻ ഏരിയ പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷയായി. ആക്ടിങ‌് സെക്രട്ടറി ആർ ലത സ്വാഗതം പറഞ്ഞു. അയിഷാപോറ്റി എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, അസോസിയേഷൻ ജില്ലാ കമ്മിറ്റിഅംഗം പി വിജയമ്മ തുടങ്ങിയവർ സംസാരിച്ചു.  പടിഞ്ഞാറൻ മേഖലാ ജാഥാ ക്യാപ‌്റ്റൻ പ്രസന്ന ഏണസ്റ്റ്‌, കിഴക്കൻ മേഖലാ ജാഥാ ക്യാപ്റ്റൻ എം ലീലാമ്മ എന്നിവർക്ക് സൂസൻ കോടി പതാക കൈമാറി.  എം ബി ബിന്ദു മാനേജരായ പടിഞ്ഞാറൻ മേഖലാജാഥയിൽ  രാജമ്മ ഭാസ്കരൻ, ആർ കെ ദീപ, കെ ശോഭന, ഷീന പ്രസാദ് എന്നിവർ അംഗങ്ങളാണ‌്. സബിതാ ബീഗം  മാനേജരായ കിഴക്കൻ മേഖലാ ജാഥയിൽ  എം കെ നിർമല, എം എസ് സുധ, ടി ഗിരിജകുമാരി, സുജാത മോഹൻ എന്നിവരാണ‌് അംഗങ്ങൾ.  മൂന്നു ദിവസത്തെ പര്യടനത്തിനു ശേഷം ജാഥകൾ കൊല്ലം പോളയത്തോട്ടിൽ സമാപിക്കും. സമാപന സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ കലാവിഭാഗമായ കനലിന്റെ നേതൃത്വത്തിൽ  തെരുവുനാടകവും അവതരിപ്പിക്കുന്നുണ്ട‌്.
പ്രധാന വാർത്തകൾ
Top