Top
18
Saturday, November 2017
About UsE-Paper

വരയും വര്‍ണങ്ങളുമായി 'നോട്ട് നിരോധനത്തിന്റെ നേര്‍ക്കാഴ്ച'

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌

 

ചാത്തന്നൂര്‍ > നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടുകള്‍ ഒരുകൂട്ടം ചിത്രകാരന്മാരുടെ കരവിരുതില്‍  വരയിലും വര്‍ണങ്ങളിലും തെളിഞ്ഞു. കേരള വ്യാപാരി സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാത്തന്നൂരിലാണ് 'നോട്ട് നിരോധനത്തിന്റെ നേര്‍ക്കാഴ്ചകള്‍' എന്ന പേരില്‍  അന്‍പതോളം ചിത്രകാരന്മാന്‍ കൂറ്റന്‍ ക്യാന്‍വാസില്‍ ആലേഖനം ചെയ്തത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയും നോട്ട് നിരോധനത്തിന്റെ കഷ്ടപ്പാടുകള്‍ സഹിച്ച പൊതുജനങ്ങള്‍ വരെയും ചിത്രങ്ങള്‍ വരയ്ക്കാനെത്തി. കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ പ്രതികരണമായി വരമാറി. 
ചിത്രകാരി രമണിക്കുട്ടി ചിത്രരചന ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി കെ കെ നിസാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ എം ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി കെ സേതുമാധവന്‍, സിപിഐ ചാത്തന്നുര്‍ മണ്ഡലം സെക്രട്ടറി എന്‍ സദാനന്ദന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. കവിയരങ്ങും നടന്നു.