18 December Tuesday

പ്രതിഷേധ മാർച്ചും യോഗവും

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

എസ്എഫ്െഎ പ്രവർത്തകൻ അഖിൽ കൃഷ്ണനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളിയിൽ നടത്തിയ യോഗം ജില്ലാ പ്രസിഡൻറ് ആദർശ് എം സജി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി 
ഐഎച്ച്ആർഡി എൻജിനിയറിങ‌് കോളേജ് വിദ്യാർഥിയെ പൊലീസ് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ  പ്രതിഷേധം സംഘടിപ്പിച്ചു. എൻജിനിയറിങ‌് കോളേജിൽ  പഠിപ്പുമുടക്കി.  കരുനാഗപ്പള്ളി ടൗണിൽ നടന്നപ്രതിഷേധ പ്രകടനവും യോഗവും ജില്ലാ സെക്രട്ടറി ആദർശ് എം സജി ഉദ്ഘാടനം ചെയ്തു. അപൂർവ രതീഷ‌് അധ്യക്ഷനായി. ഏരിയ സെക്രട്ടറി അമീൻ ഷാജി സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസ്മൽ, അമൽ സുരേഷ്, തൗഫീക്ക്, റമീസ് ,ഫൈസൽ, അഞ്ജന, അതുൽ, പൈനുംമൂട്ടിൽ ഉണ്ണി, ഷാഹിർ, അബിൻ രാജ് എന്നിവർ സംസാരിച്ചു.   പൊലീസുദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസിപിക്ക് പരാതി നൽകി. തിങ്കളാഴ്ചയാണ്  അഖിലിന്റെ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി എസ്ഐ ശ്യാംകുമാർ മർദിച്ചത്. വിദ്യാർഥി കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top