19 January Saturday

ജില്ലയിൽ 10 ലക്ഷം തൊഴിലാളികൾ പങ്കെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019
കൊല്ലം
പൊതുപണിമുടക്കിൽ ജില്ലയിൽ 10 ലക്ഷം തൊഴിലാളികൾ പങ്കാളികളായെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. 
ജില്ലയിലെ 50,000  കശുവണ്ടിത്തൊഴിലാളികൾ രണ്ടാം ദിവസവും പണിമുടക്കി. ഫാക്ടറികൾ എല്ലാം പൂർണമായും അടഞ്ഞുകിടന്നു. കടകമ്പോള
ങ്ങൾ ബുധനാഴ‌്ചയും നിശ്ചലമായി.  കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ഒന്നും നിരത്തിലിറങ്ങിയില്ല. ചവറ കെഎംഎംഎൽ, തോട്ടം മേഖല, കുണ്ടറ സിറാമിക്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എല്ലാം അടഞ്ഞുകിടന്നു.  
പരമ്പരാഗതമേഖല, അസംഘടിത രംഗം, കേന്ദ്ര–- സംസ്ഥാന ജീവനക്കാർ, നാട്ടിൻപുറങ്ങളിലെ കർഷകത്തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ. മത്സ്യമേഖലയിലെല്ലാം പണിമുടക്ക് പൂർണമായിരുന്നു. 
കൊല്ലത്ത് രാവിലെ റസ്റ്റ് ഹൗസിനു മുന്നിൽനിന്നു പ്രകടനമായി ചിന്നക്കടയിലെ സമരകേന്ദ്രത്തിൽ പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും എത്തി. കർഷകസംഘം, എസ്എഫ്ഐ, ഡിവൈഎഫ്ഐ, ഇലക്ട്രിസിറ്റി വർക്കേഴ്സ്, വാട്ടർ അതോറിറ്റി, കെഎസ്എഫ്ഇ സംഘടനകൾ അഭിവാദ്യവുമായി സമരകേന്ദ്രത്തിൽ എത്തി. സമരത്തിൽ പങ്കെടുത്തവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ചിന്നക്കടയിലെ യോഗത്തിൽ എ എം ഇക്ബാൽ അധ്യക്ഷനായി. എസ് ജയമോഹൻ, ബി തുളസീധരക്കുറുപ്പ്, കരിങ്ങന്നൂർ മുരളി, കെ വി രാജേന്ദ്രൻ (സിഐടിയു), കാഞ്ഞിരംവിള അജയകുമാർ (ഐഎൻടിയുസി), കെ എസ് ഇന്ദുശേഖരൻനായർ, ജി ബാബു, ഭാർഗവൻ (എഐടിയുസി), ടി സി വിജയൻ, കുരീപ്പുഴ മോഹൻ (യുടിയുസി), ഷൈല കെ ജോൺ (എഐയുടിയുസി), സി ജി സുരേഷ്ശർമ (ടിയുസിഐ), ഉണ്ണിക്കൃഷ്ണൻ,  കക്കാക്കുന്ന‌് ഉസ്മാൻ, കുരീപ്പുഴ ഷാനവാസ്, അബ്ദുൽസലാം അൽഹന, പെരിനാട് വിജയൻ, വിവിധ സർവീസ് സംഘടനാ നേതാക്കളായ എസ‌് ഓമനക്കുട്ടൻ (എഫ‌്എസ‌്ഇടിഒ), അജയകുമാർ (കെഎസ്ടിഎ), മുരളീകൃഷ്ണൻ (കെഎസ്എഫ്ഇ) എന്നിവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top