17 October Wednesday

ഇളമ്പള്ളൂര്‍ എസ്എന്‍എസ് എം എച്ച്എസ്എസ് അറബനമുട്ടില്‍ ആധിപത്യം

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

അറബനമുട്ടില്‍ വിജയികളായ ഇളമ്പള്ളൂര്‍ സ്കൂള്‍ ടീം

  

കൊല്ലം > 'ഇല്ലാ ഞങ്ങള്‍ പിന്നോട്ടില്ല വിജയം തന്നെ ഞങ്ങടെ ലക്ഷ്യം'. വേദി നാലില്‍ നിന്നുമുയര്‍ന്നത് പതിമൂന്നാം തവണയും അറബനമുട്ടില്‍ കൈവരിച്ച വിജയത്തിന്റെ ആഹ്ളാദം. ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് തുടര്‍ച്ചയായി 13 തവണയും ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയരഥത്തിലേറിയത്. അറബനയില്‍ താളത്തിനൊത്തുള്ള പാട്ടു പാടി ചുവടുകള്‍ തീര്‍ത്ത് ഒമ്പതു ടീമുകളെ പിറകിലാക്കിയാണ് വിജയത്തിലെത്തിയത്. എറണാകുളം ഷാനവാസാണ്  കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. മലബാറുകാരുടെ കുത്തകയായിരുന്ന മാപ്പിളകലയില്‍ 2013, 15 ലും  തെക്കന്‍ കേരളത്തില്‍ തന്നെ  ആദ്യമായി  സംസ്ഥാന കലോല്‍സവ ജേതാക്കളായി മാറിയ സ്കൂളും ഇളമ്പള്ളൂരാണ്. ആര്‍ അഖില്‍രാജ്, ജിതിന്‍ കെ ജോണ്‍, എബിന്‍ അലക്സാണ്ടര്‍, വിഘ്നേഷ് , വിജേഷ് രാജ് , മുഹമ്മദ് സെയ്ദലി, ശ്രീജേഷ്, അനന്ദു, ഷിയാസ്, ആദിത്യാ വിജയ് എന്നിവര്‍ അറബനമുട്ട് സംഘത്തിലുണ്ടായിരുന്നു.
 
 

 

പ്രധാന വാർത്തകൾ
Top