15 November Thursday

ഇടമൺ സഹകരണ ബാങ്ക‌്: എൽഡിഎഫ‌് പാനലിന് എതിരില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

 ഇടമൺ സഹകരണ ബാങ്ക‌്: എൽഡിഎഫ‌് പാനലിന് എതിരില്ല 

പുനലൂർ
ഇടമൺ സർവീസ് സഹകരണ ബാങ്ക‌് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് പാനലിന് എതിരില്ല.  എ ജോസഫ്, മധുസൂദനൻ, വി  വർഗീസ്, എ നൗഷാദ്, ഇ  ഷംസ് (ജനറൽ മണ്ഡലം),  റഷീദ, ശ്രീശ പ്രസാദ്, വിദ്യ (വനിതാ മണ്ഡലം),  കെ സതീശൻ (പട്ടികജാതി മണ്ഡലം) എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്.
വെള്ളിയാഴ്ച ആയിരുന്നു നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. ശനിയാഴ്ചയാണ‌് പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം.
ബാങ്കിന്റെ സമഗ്രവികസന മുന്നേറ്റത്തിനും സഹകാരികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും കരുത്തുപകരുന്നതാണ് തിളക്കമാർന്ന എൽഡിഎഫ‌് വിജയമെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ; കമ്മിറ്റി ഭാരവാഹികളായ എ സലീം, എസ്‌ സുനിൽ‌കുമാർ എന്നിവർ പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top