16 November Friday

ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

 ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധം ഊർജിതം

കൊല്ലം
ജില്ലയിൽ വെള്ളിയാഴ‌്ച ഒരാൾക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. തെന്മല ഒറ്റക്കല്ലിൽ നാൽപ്പത്തിരണ്ടുകാരനാണ് രോഗം  സ്ഥിരീകരിച്ചത്. രാമൻകുളങ്ങരയിൽ രണ്ടുപേർക്കും മൈനാഗപ്പള്ളിയിലും കൊറ്റങ്കരയിലും ഓരോരുത്തർക്കും  രോഗബാധയുള്ളതായി സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ‌്ചയ്ക്കുള്ളിൽ ജില്ലയിൽ 12 പേരിൽ രോഗം സ്ഥിരീകരിച്ചു.
കുലശേഖരപുരത്ത് 12 വയസ്സുള്ള ആൺകുട്ടിയിൽ ഡെങ്കിപ്പനി  സ്ഥിരീകരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 13 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. 
ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും  സംശയിക്കുകയും ചെയ്യുന്ന മേഖലകളിൽ ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായി ഫോഗിങ്ങും ശുചീകരണവും ഉറവിട നശീകരണവും നടത്തുമെന്ന് ജില്ലാ  മെഡിക്കൽ ഓഫീസർ വി വി ഷേർളി അറിയിച്ചു.
ജില്ലയിലെ എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിൻ ഗുളിക 24 മണിക്കൂറും ലഭ്യമാക്കാൻ ഡിഎംഒ നിർദേശം നൽകിയിട്ടുണ്ട്.  നിലവിൽ പകൽ രണ്ടുവരെ പ്രവർത്തിച്ചിരുന്ന ജില്ലാ  പബ്ലിക് ഹെൽത്ത് ലാബ് ശനിയാഴ‌്ച മുതൽ വൈകിട്ട‌് നാലുവരെ പ്രവർത്തിക്കും.
പ്രധാന വാർത്തകൾ
Top