19 November Monday

പെരുമൺ ദുരന്തത്തിന്റെ ഓർമ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

പെരുമൺ ദുരന്തസ്മാരകത്തിൽ മന്ത്രി കെ രാജുവും ദുരന്തത്തിൽ മരിച്ച മുരളീധരൻപിള്ളയുടെ അമ്മ എം ശാന്തമ്മയും ചേർന്ന് പുഷ്പാർച്ചന നടത്തുന്നു

കൊല്ലം 
നാടിനെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന്റെ ഓർമ പുതുക്കി. പെരുമൺ ദുരന്ത സ്മാരക സമിതി ആഭിമുഖ്യത്തിൻ ദുരന്തഭൂമിയിൽ സംഘടിപ്പിച്ച ദുരന്തത്തിന്റെ 30 ാം വാർഷികദിനാചരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. പെരുമൺ ദുരന്തകാരണം ചുഴലിക്കാറ്റ് ആണെന്ന് റെയിൽവേ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന് വിശ്വാസ്യതയില്ലെന്ന് മന്ത്രി പറഞ്ഞു. ദുരന്ത സ്മാരക സമിതി ചെയർമാൻ ഡോ. കെ വി ഷാജി അധ്യക്ഷനായി. സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് പൗൾട്രി കോർപറേഷൻ ചെയർപേഴ്‌സൺ ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.  അഡ്വ. ആർ. സേതുനാഥ്, അഡ്വ. എം എസ് ഗോപകുമാർ, മോഹൻ പെരിനാട്, പുന്തല മോഹൻ, മങ്ങാട് സുബിൻ നാരായൺ, പരവൂർ സജീവ്, ആർ ശ്രീകല, ആർ പി പണിക്കർ, പനയം സജീവ്, അപ്‌സര ശശികുമാർ എന്നിവർ സംസാരിച്ചു.  പി സുരേന്ദ്രൻ സ്വാഗതവും അഡ്വ. ജി വിജയകുമാർ നന്ദിയും പറഞ്ഞു.
പെരുമൺ ദുരന്തത്തിൽ മരിച്ച മുരളീധരൻപിള്ളയുടെ അമ്മ എം ശാന്തമ്മയും മന്ത്രി കെ രാജുവും ചേർന്ന് സ‌്മാരകത്തിൽപുഷ്പാർച്ചന നടത്തി. പെരുമൺ പിഎച്ച് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന‌് ആവശ്യപ്പെട്ട് ഡോ. കെ വി ഷാജി മന്ത്രി കെ രാജുവിന് നിവേദനം നൽകി.
പ്രധാന വാർത്തകൾ
Top