Top
18
Monday, December 2017
About UsE-Paper

മാറ്റുരയ്ക്കാന്‍ 6229 കലാ പ്രതിഭകള്‍

Tuesday Dec 5, 2017
വെബ് ഡെസ്‌ക്‌
കൊല്ലം > ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 12 ഉപജില്ലകളില്‍നിന്ന് പങ്കെടുക്കുന്നത് 6223 കലാ പ്രതിഭകള്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ദിനമായ  ചൊവ്വാഴ്ച സ്റ്റേജിന മത്സരങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, പഞ്ചവാദ്യം, ചെണ്ടമേളം എന്നീ മത്സരങ്ങള്‍ അരങ്ങേറും.  രചനാ മത്സരങ്ങളും ഉണ്ടായിരിക്കും.  1374 കുട്ടികളാണ് ചൊവ്വാഴ്ച മാറ്റുരയ്ക്കുക.  യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം രചനാ മത്സരങ്ങളിലായി  751 കുട്ടികള്‍ കുട്ടികള്‍ പങ്കെടുക്കും. 623 കുട്ടികള്‍ സ്റ്റേജിനത്തിലും മത്സരിക്കും. രണ്ടാം ദിനമായ ബുധനാഴ്ച നൃത്തയിനങ്ങള്‍ക്കാണ് പ്രാമുഖ്യം. മത്സരങ്ങളില്‍ 1655 കുട്ടികള്‍ മാറ്റുരയ്ക്കും. വ്യാഴാഴ്ച 2658 ഉം വെള്ളിയാഴ്ച 1286 കുട്ടികളും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.  
വേദിയില്‍ ഇന്ന് 
വേദി ഒന്ന്- രാവിലെ 10.30ന് ഭരതനാട്യം യുപി, കുച്ചുപ്പുടി യുപി. വേദി രണ്ട്-  രാവിലെ 10ന്  വയലിന്‍ പാശ്ചാത്യം എച്ച്എസ്, എച്ച്എസ്എസ്. വയലിന്‍ പൌരസ്ത്യം എച്ച്എസ്,എച്ച്എസ്എസ്. വീണ, എച്ച്എസ്, എച്ച്എസ്എസ്.
വേദി നാല്-രാവിലെ10ന് കേരളനടനം. എച്ച്എസ്, എച്ച്എസ്എസ്. ആണ്‍/പെണ്‍.
വേദി അഞ്ച്- രാവിലെ 10ന് ക്വിസ് ഉറുദു, യുപി, എച്ച്എസ്എസ്. പ്രസംഗം ഉറുദു എച്ച് എസ്, എച്ച്എസ്എസ്. പദ്യം ഉറുദു യുപി,എച്ച്എസ്, എച്ച്എസ്എസ്. വേദി ഏഴ്- രാവിലെ 10ന് പഞ്ചവാദ്യം, ചെണ്ട,തായമ്പക, ചെണ്ടമേളം, മദ്ദളം.(എച്ച് എസ്, എച്ച്എസ്എസ്) വേദി എട്ട്-വൃന്ദവാദ്യം എച്ച്എസ്,എച്ച്എസ്എസ്. ട്രിപ്പിള്‍/ജാസ് എച്ച്എസ്എസ്. വേദി പത്ത്-രാവിലെ 10ന് മോണോആക്ട്, മിമിക്രി, മൂകാഭിനയം (ആണ്‍/പെണ്‍). വേദി പതിമൂന്ന്-രാവിലെ 10ന് ബാന്റുമേളം.