26 September Wednesday
അച്ചന്‍കോവിലിൽ പൊലീസ് സ്‌റ്റേഷൻ

യാഥാർഥ്യമാകുന്നത‌് മലയോര നാടിന്റെ സ്വപ‌്നം

സ്വന്തം ലേഖകന്‍Updated: Friday Aug 3, 2018

അച്ചൻകോവിൽ പൊലീസ്‌ സ്‌റ്റേഷൻ

 
പുനലൂര്‍
 അച്ചന്‍കോവിലിൽ പൊലീസ് സ്‌റ്റേഷൻ യാഥാർഥ്യമാകുന്നതോടെ മലയോര നാടിന്റെ ആവശ്യങ്ങളിലൊന്നുകൂടി എൽഡിഎഫ‌് സർക്കാർ  പൂർത്തീകരിച്ചു. സ‌്റ്റേഷൻെറ പ്രവർത്തന ഉദ്ഘാടനം 13ന് പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുക.  അച്ചൻകോവിൽ പൊലീസ് സ്റ്റേഷനടുത്ത് ഉദ്ഘാടനത്തിന്റെ ഭാഗമായി വിപുലമായ സമ്മേളനം നടക്കും. മന്ത്രി കെരാജു അധ്യക്ഷനാകും. എംപി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, സോമപ്രസാദ്,  കെബി ഗണേഷ്‌കുമാര്‍ എം എൽ എ എന്നിവര്‍ മുഖ്യാതിഥികളാണ്.  
മന്ത്രി കെ രാജു ചെയര്‍മാനും റൂറല്‍ എസ‌്പി ബി അശോകന്‍ കണ്‍വീനറുമായി സ്വാഗത സംഘം  സ്റ്റേഷൻ ഉദ്ഘാടനത്തിന്റെ മുന്നൊരുക്കത്തിന്  ആറിന്  അച്ചന്‍കോവിലില്‍ യോഗം ചേരും.
പൊലീസ് ഔട്ട് പോസ്റ്റ് പ്രവർത്തിച്ചിരുന്നിടത്താണ് സ്റ്റേഷൻ  പ്രവർത്തനം. സ‌്റ്റേഷന‌് ആധുനിക മന്ദിരം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചു.   ക്വാർട്ടേഴ്സുകളും നവീകരിക്കും.  സ്റ്റേഷനിലേക്ക് 34 തസ്തികകൾ അനുവദിച്ച് ഉത്തരവായി. തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അച്ചൻകോവിൽ. 
പത്തനാപുരം തെന്മല സ്റ്റേഷൻ പരിധിയിലെ കുറേ സ്ഥലങ്ങൾ പുതിയ സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടും. 
എസ് ഐ ഉൾപ്പടെ 13 പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ  സ്റ്റേഷന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്നു. സ്റ്റേഷന് വാഹനങ്ങളും ലഭ്യമായി.  ഉദ്ഘാടനത്തോടെ പൂർണ്ണതോതിൽ  സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങും.
പ്രധാന വാർത്തകൾ
Top