22 October Monday

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് ബദലാണ് കേരളം: എ സി മൊയ്തീന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനംചെയ്യുന്നു

 

അയത്തില്‍ > കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന  മുതലാളിത്ത നവ ഉദരാവല്‍ക്കരണ നയങ്ങള്‍ക്ക് ബദലൊരുക്കുകയാണ് കേരളമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മോഡി നടപ്പിലാക്കിയ തെറ്റായ സാമ്പത്തിക നയം രാജ്യത്തെ പിറകോട്ടടിപ്പിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും ഉള്‍പ്പെടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ വ്യാവസായിക മേഖലയില്‍ തിരിച്ചടിയുണ്ടാക്കി. ചെറുകിട വ്യവസായത്തെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യയെ സംരക്ഷിച്ചത് പൊതു മേഖല സ്ഥാപനങ്ങളാണ്. എന്നാല്‍ രാജ്യത്തിന്റെ അഭിമാനമായ നവരത്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുപിഎ സര്‍ക്കാരിനെക്കാള്‍ അധിവേഗതയിലാണ് എന്‍ഡിഎ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നത്. 
പരമ്പരാഗത വ്യവസായ മേഖലയെയും പൊതുമേഖല വ്യവസായങ്ങളെയും സംരക്ഷിക്കന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൈത്തറി ഉള്‍പ്പെടെ പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ പദ്ധതി തയാറാക്കി. സൌജന്യ സ്കൂള്‍ യൂണിഫോം നെയ്ത്ത് ആരംഭിച്ചത്തോടെ നെയ്ത്തുകാര്‍ക്ക് ദിവസേന 500 രുപയിലധികം കൂലി ലഭിക്കുന്ന സ്ഥിതിയുണ്ടായി. തൊഴിലാളികള്‍ക്ക് പരിശീലനവും പുതിയ തറികളും സര്‍ക്കാര്‍ ഉറപ്പാക്കും.
കേന്ദ്ര സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുമ്പോള്‍ കേരള സര്‍ക്കാര്‍ പൊതു മേഖലയെ ശക്തിപ്പെടുത്താന്‍ പണം കണ്ടെത്തുകയാണ്. ബജറ്റിന് പുറത്ത് കിഫ്ബിയിലൂടെ പണം കണ്ടെത്തി- അദ്ദേഹം പറഞ്ഞു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top