19 September Wednesday

മോഡി ഭരണത്തിൽ ആൾക്കൂട്ടക്കൊല നിത്യസംഭവം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

കൊല്ലപ്പെട്ട മാറിണിറോയിയുടെ കുടുംബത്തിന്‌ സിപിഐ എം സമാഹരിച്ച ധനസഹായം എ വിജയരാഘവൻ ബന്ധുക്കൾക്ക് കൈമാറുന്നു

 അഞ്ചൽ

ആൾക്കൂട്ട കൊലരാജ്യത്ത് നിത്യ സംഭവമാക്കി മാറ്റിയത് നരേന്ദ്രി മോദിയുടെ കാലത്താണെന്ന‌് ചരിത്രം വ്യക്തമാക്കുമെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.  എൽഡിഎഫ് നേതൃത്വത്തിൽ അഞ്ചലിൽ ചേർന്ന  പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. കേരളത്തിലെ കോൺഗ്രസ് സംഘപരിവാർ  സംഘടനകളുടെ    മനോഭാവത്തിലാണ‌്. അതാണ് ഉത്തരേന്ത്യയിൽ പശുവിറച്ചി കഴിച്ചു എന്നാരോപിച്ച്സംഘപരിവാർ ആൾക്കൂട്ടം മുമ്മദ് അഖ്‌ലകിനെ കൊലപ്പെടുത്തിയതു പോലെ
  അഞ്ചലിൽ യൂത്ത്  കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ  ബംഗാളി യുവാവ് മണിക് റോയിയെ കൊലപ്പെടുത്തിയത‌്. ഉത്തരേന്ത്യയിൽ രാജ്യം ഭരിക്കുന്ന ബിജെപി  കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ  കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൊലപാതകികളെ സഹായിക്കുകയാണ്.   മണിക് റോയി യുടെ കൊലപാതകികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു  വരുന്നതിനാണ‌് എൽഡിഎഫ‌് സർക്കാർ തയ്യാറായത‌്.   ആ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പരമാവധി ധനസഹായവും  തൊഴിൽ വകുപ്പിൽ നിന്നും സഹായം നല്കുന്നതിനും തയ്യാറായി. 
പട്ടിണിയും ദാരിദ്ര്യവും മൂലം ജീവിത വഴിമുട്ടിയ സാഹചരൃങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ തൊഴിൽ തേടിയെത്തുന്നത്. സുരക്ഷിതമായി തൊഴിൽ ചെയ്യാനും ജീവിക്കാനും ഇവിടെ അവസരമുണ്ട‌്.  ഗൾഫിൽ ജോലിക്കു പോയി വരുന്നവരെ കാത്തിരിക്കുന്നതു പോലെയാണ് കേരളത്തിൽ ജോലി കഴിഞ്ഞ‌് പണവും  വസ‌്ത്രങ്ങളുമായി  പോകുന്ന ഇതര സംസ്ഥാനക്കാരും.  
ഇതരസംസ്ഥാനങ്ങളിൽ നിന്നും മതിയായ രേഖകളുമായി  തൊഴിലിനു എത്തുന്നവർക്ക‌് സംരക്ഷണവും  പാർപ്പിട സൗകര്യവും  നൽകും.  ആ അവസരത്തിലാണ്  കോൺഗ്രസ് നേതാക്കൾ അവരെ അടിച്ചു കൊല്ലുന്നത്.  നാടിന്  അപമാനമുണ്ടാക്കിയ സംഭവമാണ്.  
ഇതിനെതിരെ  പ്രതിഷേധം മാത്രംപോരാ  സംഭവം ആവർത്തിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ് വിജയരാഘവൻ പറഞ്ഞു.  സിപിഐഎം  അഞ്ചൽ ഏരിയാ  സെക്രട്ടറി ഡി വിശ്വസേനൻ അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top